Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പോലീസെന്നു കേട്ടാല്‍ ഇനി കമലഹാസന്‍ ഓടിത്തള്ളും!

16 OCTOBER 2014 05:27 PM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ പോലീസുകാരെന്ന് കേട്ടാല്‍ ഇനി കമലഹാസന്‍ ഞെട്ടും. തമിഴ്‌നാട്ടിലെ പോലീസുകാരെയാണ് താരം ഇതുവരെ കണ്ടിട്ടുള്ളത്. എന്ന സാര്‍ എന്നു ചോദിച്ചുകൊണ്ട് അടുത്തു വരുന്നവരാണ് അവര്‍. സംസാരത്തില്‍ മാത്രമല്ല പെരുമാറ്റത്തില്‍ പോലും ആഭിജാത്യം പുലര്‍ത്തുന്നവര്‍. അവര്‍ നിരപരാധികളെ പിടിച്ച് ജയിലിലിടില്ല. പെണ്ണുങ്ങളെ പീഡിപ്പിക്കില്ല. എത്ര വിരോധമുണ്ടെങ്കിലും മാന്യമായി മാത്രം സെറ്റില്‍ ചെയ്യും. സര്‍വോപരി കൈക്കൂലിയും വാങ്ങില്ല.
കേരളത്തിലെ പോലീസുകാരൊക്കെ ആളെ കിട്ടിയാല്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നവരാണെന്ന് പാവം കമലഹാസന്‍ മനസിലാക്കിയില്ല. ഫലമോ? കേരള പോലീസിടിച്ച് കമലഹാസന്റെ മൂക്കു തകര്‍ത്തു. ഒറിജിനല്‍ പോലീസല്ലെന്നു മാത്രം. സിനിമാ പോലീസ്!
ദൃശ്യം സിനിമയുടെ തമിഴ് റീമേക്കായ പാപനാശത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു മര്‍ദ്ദനം. പോലീസുകാര്‍ മോഹന്‍ലാലിനെ കൈകാര്യം ചെയ്യുന്ന രംഗം ദൃശ്യം കണ്ടവര്‍ക്ക് ഓര്‍മ്മ കാണും. അതുപോലെ ഒരു കൈകാര്യമാണ് പോലീസുകാരനായി വേഷമിടുന്ന നടന്‍ കമലഹാസന് നല്‍കിയത്. മുഖത്ത് ഇടിയേറ്റ കമലഹാസന്‍ അന്തം വിട്ടു നിന്നു.
എന്റെ സുഹൃത്തെ എന്ന ഭാവമാണ് അപ്പോള്‍ പാവം കമലഹാസന്റെ മുഖത്തുണ്ടായത്. അടിച്ചയാള്‍ പരിഭ്രാന്തനായി. പരിസരം വീണ്ടെടുത്ത കമലഹാസന്‍ അടിച്ചയാളെ സമാശ്വസിപ്പിച്ചു.
തമിഴിലെ പോലീസുകാര്‍ക്കൊന്നും ഇത്രയും ഊക്കില്ലല്ലോ എന്നും കമലഹാസന്‍ ചോദിച്ചു. അപ്പോള്‍ സെറ്റിലുണ്ടായിരുന്ന ഒരാള്‍ കേരള പോലീസിന്റെ സിദ്ധി വിശേഷം കമലഹാസനു പറഞ്ഞുകൊടുത്തു. കേരള പോലീസ് നിസാരന്‍മാരല്ല. അവരുടെ അടിക്ക് ഊക്കു കൂടും. മാത്രവുമല്ല അവരോട് കളിച്ചാല്‍ നിരപരാധിയാണെങ്കില്‍ പോലും അകത്തു കിടക്കേണ്ടി വരും. അതാണ് സിനിമാ പോലീസിലും പ്രതിഫലിച്ചത്.
ഏതായാലും കമലഹാസനെ ഉടനെ തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയുടെ ആഘാതത്തില്‍ ഷൂട്ടിങ്ങിനു വേണ്ടി ഉപയോഗിച്ചിരുന്ന നിപ്പിള്‍ കമലഹാസന്റെ മൂക്കില്‍ കയറി. ഇ.എന്‍.ടി സര്‍ജന്‍ ഡോ പോള്‍ കെ എബ്രഹാം എന്‍ഡോസ്‌കോപ്പി നടത്തിയശേഷം നിപ്പിള്‍ മൂക്കില്‍ നിന്നും പുറത്തെടുത്തു.
വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിയിലെത്തിയിരുന്നു. ഒടുവില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് കമലഹാസന്‍ തന്നെ പറയേണ്ടി വന്നു. ആശുപത്രി ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് കമലഹാസന്‍ മടങ്ങിയത്.
ഏതായാലും ഇനി കേരളത്തിലെ പോലീസുകാരെ കാണുമ്പോള്‍ കമലഹാസന്‍ ഓടിയൊളിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends