മലയാളി വാര്‍ത്ത.
താന്‍ വിവാഹിതയാകുന്നെന്ന വാര്‍ത്ത വ്യാജമാണെന്ന് നടി ഷംന കാസിം. ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചതോടെ ഫോണ്‍ വിളികളും മെസേജുകളും തുടര്‍ച്ചയായി വന്നു. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തത് കൊണ്ട് ഇക്കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താനും തയ്യാറല്ല. വിവാഹം നടക്കുമെങ്കില്‍ അത് എല്ലാവരെയും അറിയിക്കും. ആരെയും മറച്ച് വെക്കേണ്ട കാര്യമല്ല നിക്കാഹ്.
അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ മുമ്പ് ഉണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇത് കണ്ട് ചില മാധ്യമങ്ങള്‍ എന്റെ വിവാഹം ഉടനുണ്ടെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു. അടുത്തിടെയൊന്നും വിവാഹം ഉണ്ടാവില്ലെന്നും ഷംന പറഞ്ഞു. കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കൂടുതല്‍ സിനിമകളില്‍ അഭിയിക്കാനുമാണ് താല്പര്യം. വിവാഹം ജീവിതകാലം മുഴുവനുള്ള കമ്മിറ്റ്മെന്റാണ്. അതുകൊണ്ട് പെട്ടെന്നൊരു തീരുമാനത്തിന് തയ്യാറല്ലെന്നും താരം പറഞ്ഞു.
തമിഴിലും മലയാളത്തിലും ധാരാളം പ്രോജക്ടുകളുണ്ട്. അവയൊക്കെ ചെയ്ത് തീര്‍ക്കുന്ന തിരക്കിലാണ് ഇപ്പോള്‍. ജയം രവിയുടെ പുതിയ ചിത്രത്തില്‍ പെപ്പ ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. പുതുമുഖം സുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ തല്ക്കാലം ഒന്നും ചെയ്യുന്നില്ലെന്നും താരം പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha