എന്നോട് മുകേഷേട്ടൻ പെട്ടെന്ന് ദേഷ്യപ്പെടും; എന്റമ്മേ എന്റെ ജീവിതം പോയോ എന്ന് ചിന്തിച്ചിട്ടുണ്ട്; മുകേഷിന്റെ ചൂടന്‍ സ്വഭാവത്തെ കുറിച്ച് ഭാര്യ മേതില്‍ ദേവിക
എം എൽ എ ആയതിന് ശേഷമുള്ള നടൻ മുകേഷിന്റെ ജീവിതത്തെക്കുറിച്ച് ഭാര്യ മേതിൽ ദേവിക. എം എൽ എ ലൈഫും,ആക്റ്റിങും മുകേഷ് എങ്ങനെ ബാലൻസ് ചെയ്യുന്നുവെന്ന അവതാരികയുടെ ചോദ്യത്തിന് മേതിൽ ദേവിക നൽകിയ മറുപടി ഇങ്ങനെ...
വീട്ടിൽ ഒന്നും നോക്കേണ്ട കാര്യം ഇല്ല, അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുന്നത്. ‘ഞങ്ങളുടെ വീടുപണി നടക്കുകയാണ്. അദ്ദേഹത്തിന്റെ തിരക്കു കാരണം ഇതൊക്കെ നോക്കുന്നത് ഞാൻ തന്നെയാണ്. എന്തെങ്കിലും തെറ്റിപ്പോയാൽ നല്ല വഴക്കു കിട്ടും. അത് മാത്രം കറക്റ്റായി ചെയ്യും.
മുകേഷേട്ടന്റെ ചൂടിന് ഒരു പ്രത്യേകതയുണ്ട്, എന്നോട് പെട്ടെന്ന് ദേഷ്യപ്പെടും.പെട്ടെന്ന് നിലവിളിക്കും. ആദ്യമൊക്കെ എനിക്ക് ഭയങ്കര വിഷമം തോന്നിയിട്ടുണ്ട്.എന്റമ്മേ ഇതെന്താ ഇങ്ങനെ? എന്റെ ജീവിതം ഒക്കെ പോയോ? എന്നൊക്കെ...പിന്നീട് മൈൻഡ് ചെയ്യാതിരുന്നപ്പോൾ മനസിലായി അത് അടുപ്പമുള്ളവരോടു മാത്രമാണ്, അതിനപ്പുറത്തേക്ക് ഒന്നുമില്ല. , ഇത് വലിയ കാര്യമൊന്നുമല്ലെന്ന്. മുകേഷട്ടൻ വളരെ സിംപിൾ ആയ മനുഷ്യനാണ്.’–ദേവിക പറഞ്ഞു.
https://www.facebook.com/Malayalivartha