നടന് ജയസൂര്യയുടെ മകന് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവലിലേക്ക്
നടന് ജയസൂര്യയുടെ മകന് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കളര്‍ഫുള്‍ ഹാന്റ്സ് എന്ന ഷോര്‍ട്ട് ഫിലിമാണ് ഫെസ്റ്റിവലില്‍ സ്ക്രീന്‍ ചെയ്യുന്നത്. ഷോര്‍ട്ട് ഫിലീമില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അദ്വൈതാണ്. ഒപ്പം അര്ജ്ജുന് മനോജ്, മിഹിര്‍ മാധവ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന സാമൂഹിക പ്രശ്നവും, ഈ പ്രവണതക്കള്ക്കെതിരെ പോരാടുന്ന കുട്ടികളെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതും അദ്വൈതാണ്. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തില്‍ അധികം ചിത്രങ്ങള്‍ ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവലില്‍ സ്ക്രീന്‍ ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha