മാനസിക സമ്മർദ്ദം താങ്ങാനായില്ല... പ്രമുഖ മോഡലും നടിയുമായ അനു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മാനസികസമ്മര്‍ദത്തെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോകാനിരിക്കവെയാണ് മോഡലിന്‍റെ മരണമെന്ന് ഭര്‍ത്താവ് പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
പ്രമുഖ മോഡലും നടിയുമായ അനുവാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പാകിസ്താന്‍ മോഡലായ അനും തനോലിയെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
https://www.facebook.com/Malayalivartha