Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

പേര്‍ളിയുടെ പ്രണയം ബിഗ് ബോസ് നല്‍കിയ രഹസ്യ ടാസ്ക് ആണോ? ഷിയാസിനോട് സംശയം പ്രകടിപ്പിച്ച് ശ്രീനി; കട്ട സപ്പോർട്ടുമായി ഇരുവർക്കിടയിൽ ഷിയാസിന്റെ ഇടപെടൽ; അരിസ്റ്റോ സുരേഷിനെ കൈയിലെടുത്തതിന് ശേഷം ശ്രീനിയ്ക്കൊപ്പം കൂടിയ പേർളി പുതിയ വിദ്യകള്‍ പയറ്റി ബിഗ് ബോസ് വീട്ടിൽ

04 SEPTEMBER 2018 02:55 PM IST
മലയാളി വാര്‍ത്ത

ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. അനൂപ് ചന്ദ്രന്റെ പുറത്താകലോടുകൂടി ബിഗ്‌ബോസ് വീട്ടിൽ ഇപ്പോൾ ഒൻപത് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിൽ പ്രണയമാണ് ബിഗ്‌ബോസ് വീട്ടിലും പ്രക്ഷകർക്കിടയിലും ഇപ്പോഴുള്ള സംസാരം.

പേളിക്ക് ബിഗ്ബോസ് നല്‍കിയ സീക്രട്ട് ടാസ്‌ക് ആണോ ഈ പ്രണയം എന്നാണ് ശ്രീനിയുടെ സംശയം. സംശയം ബിഗ്‌ബോസിലെ ഷിയാസിനോടാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെയൊന്നുമില്ല അവള്‍ നല്ലകുട്ടിയെന്നും അടിച്ച്‌ പൊളിക്കെന്നുമായിരുന്നു ഷിയാസിന്റെ മറുപടി.

അതേസമയം മികച്ചൊരു അവതാരകയായി പ്രേക്ഷകരുടെ മനസില്‍ കയറിയ പേര്‍ളി മാണി ബിഗ് ബോസിലെ ശക്തയായൊരു മത്സരാര്‍ത്ഥിയാണ്. പ്രേക്ഷകരുടെ വലിയൊരു പിന്തുണയും പേര്‍ളിയ്ക്ക് പിന്നിലുണ്ട്. ഓരോ ആഴ്ചയും പുതിയ വിദ്യകള്‍ കൊണ്ടാണ് പേര്‍ളി ബിഗ് ബോസില്‍ നിലനില്‍ക്കുന്നത്.

ആദ്യ ആഴ്ചകളില്‍ വീട്ടില്‍ പോവണം. മമ്മിയെ കാണാണം എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ പ്രിയം പിടിച്ചു പറ്റിയ പേര്‍ളി പിന്നിടുള്ള ദിവസങ്ങളില്‍ സ്‌ട്രേങ്ങായി പെരുമാറാന്‍ തുടങ്ങി. അരിസ്റ്റോ സുരേഷിനെ കൈയിലെടുത്തായിരുന്നു പേര്‍ളിയുടെ ആദ്യ നീക്കം. പേര്‍ളി എന്ത് ചെയ്താലും അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞായിരുന്നു സുരേഷിന്റെ പിന്തുണ. എന്നാല്‍ മുന്നോട്ടുള്ള ദിവസങ്ങളില്‍ പേര്‍ളിയുടെ ഗെയിം പ്ലാന്‍ മനസിലാക്കിയ സുരേഷ് പേര്‍ളിയില്‍ നിന്നും അകന്ന് നിന്നു. ഒപ്പം ശ്രീനിഷുമായി പേര്‍ളി നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുക്കുകയും ചെയ്തിരുന്നു.

സുരേഷ് മാറി നിന്നെങ്കിലും പേര്‍ളിയ്ക്ക് പൂര്‍ണ പിന്തുണയുമായി ശ്രീനി കൂടെയുണ്ടായിരുന്നു. പേര്‍ളിയ്ക്ക് ശ്രീനിഷ് നല്‍കിയ കരുതലും സപ്പോര്‍ട്ടുമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തിയത്. ആദ്യം മുതല്‍ എല്ലാവരും ഇവരുടെ ബന്ധത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചതോടെ ഇരുവരും സത്യം തുറന്ന് പറയുകയായിരുന്നു.

തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുമാണ് പേര്‍ളി പറഞ്ഞത്. ശ്രീനിഷിനും ഇതേ അഭിപ്രായമായിരുന്നു. വീട്ടുകാരുമായി സംസാരിച്ച് ഇതിനൊരു തീരുമാനം എടുക്കാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ പേര്‍ളി പിന്നീടുള്ള ദിവസം ആ ബന്ധത്തില്‍ നിന്നും പിന്മാറാനും ശ്രമിച്ചിരുന്നു. നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടുമെന്നും നമ്മള്‍ ചേരില്ലെന്നുമായിരുന്നു പേര്‍ളി പറഞ്ഞത്. ശ്രീനിയോടുള്ള പേര്‍ളിയുടെ ഇഷ്ടം വെറും ഗെയിം പ്ലാന്‍ ആണെന്നാണ് പ്രേക്ഷകരിപ്പോള്‍ പറയുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞാല്‍ ഇരുവരും രണ്ട് വഴിക്ക് പോവുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ആദ്യപ്രണയം തകര്‍ന്നതിന് പിന്നാലെയാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്. ആദ്യപ്രണയം തകര്‍ന്നതിന് പിന്നാലെയാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്.

ആദ്യപ്രണയം പരാജയപ്പെട്ടതിനെക്കുറിച്ച്‌ താരം തന്നെയാണ് തുറന്നുപറഞ്ഞത്. വിവാഹത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബന്ധമായിരുന്നു അത്. ഇതിനായി താനും തന്റെ വീട്ടുകാരും പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. തങ്കംപോലത്തെ കുട്ടിയാണ് അതെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് അര്‍ച്ചന പറഞ്ഞു. ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടായിരുന്നതായി ശ്രീനി തന്നോട് പറഞ്ഞിരുന്നതായി സാബുവും പറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് കൂടിയായിരുന്നു ഇത്. നല്ല കുട്ടി ആയിരിക്കണം, കരയരുത്, ആരോടും വഴക്കിടരുത് എന്നക്കെ പേർളിക്ക് ശ്രീനി സ്നേഹോപദേശങ്ങൾ നൽകാറുണ്ട്. ഐ ലവ് യു ശ്രീനി എന്ന് എത്ര പറഞ്ഞിട്ടും പേർളിക്ക് മതിവരുന്നില്ല. പേളിയെയാണ് ശ്രീനി വിവാഹം ചെയ്യുന്നതെങ്കില്‍ അവന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നും മറ്റുള്ളവര്‍ വിലയിരുത്തുന്നു.

ശ്രീനി ഇങ്ങനെയൊക്കെ പെടുമോ, ഇതും ഗെയിമിന്റ ഭാഗമല്ലേയെന്നുള്ള സംശയമാണ് സാബു ഉന്നയിച്ചിട്ടുള്ളത്. മത്സരത്തില്‍ തുടരാന്‍ ആരുടെയെങ്കിലും ശക്തമായ പിന്തുണ ലഭിച്ചേ തീരൂ, ഇതിന് വേണ്ടിയാണ് പേളി ശ്രീനിയെ തിരഞ്ഞെടുത്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം മത്സരത്തെ ബാധിക്കരുതെന്നും തന്നെ നോമിനേറ്റ് ചെയ്യേണ്ട സന്ദര്‍ഭം വന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഇരുവരും തീരുമാനമെടുത്തിട്ടുണ്ട്.

മത്സരത്തില്‍ നിന്നും ഇടയ്ക്ക് പിന്‍വാങ്ങാനൊരുങ്ങിയ താരത്തെ ശക്തമായ പിന്തുണ നല്‍കി തിരിച്ചെത്തിച്ചതിന് പിന്നില്‍ പേളിയും സുരേഷുമായിരുന്നു. ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ എത്തിയ മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഗ് ബോസും മോഹന്‍ലാലും അമ്മമാരും അറിയുന്നതിലുള്ള നാണത്തോടെയായിരുന്നു പേളി ഇക്കാര്യത്തെക്കുറിച്ച് സമ്മതിച്ചത്. എല്ലാവര്‍ക്കുമൊപ്പമിരിക്കുമ്പോള്‍ അധികം സംസാരിക്കാതെ രാത്രിയിലാണ് ഇവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത്. മിക്ക ദിവസവും ഇവരുടെ സംസാരം ഉണ്ടാവാറുമുണ്ട്. ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞു.

തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നും. ശ്രീനിയോട് ചോദിച്ചപ്പോള്‍ തനിക്കും ഇഷ്ടമാണെന്നും ബാക്കി ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും താരവും പറഞ്ഞു. ഇതോടെയാണ് ഇവരുടെ തീരുമാനം ഉറച്ചതാമെന്ന് പലര്‍ക്കും മനസ്സിലായത്. ഇവരുടെ ആരാധകരാവട്ടെ ഈ സംഭവം ആഹ്ലാദമാക്കി മാറ്റിയിട്ടുമുണ്ട്. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാനാഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞതോടെയാണ് മോഹന്‍ലാല്‍ ഇവരെ ആശിര്‍വദിച്ചത്.

പേളി ആവശ്യപ്പെട്ടത് പോലെ വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് താന്‍ സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരുവരുടെ വീട്ടുകാരെയും ബിഗ് ഹൗസിലേക്ക് എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരില്‍ നിന്നും അനുകൂല തീരുമാനമായിരിക്കുമോ ലഭിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (8 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (13 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (25 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (33 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (44 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (47 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends