Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

എനിക്ക് അയാളെ ഇഷ്ടമാണ്... അത് പറയാന്‍ പലപ്പോഴും ശ്രമിച്ചിരുന്നു... പക്ഷെ കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല; രണ്ട് മക്കളുടെ അച്ഛനോടുള്ള പ്രണയം അനാശാസ്യമെന്ന് സുരേഷ്... രാത്രി മാത്രം മസാജ് ചെയ്യാന്‍ വരുന്ന ഹിമയെ രൂക്ഷമായി വിമർശിച്ച് സാബു... ബിഗ്‌ബോസ് വീട്ടിൽ കട്ടകലിപ്പിൽ ഹിമയും സാബുവും

05 SEPTEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

ഒൻപത് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി നാലാഴ്ച്ചകൾ മാത്രമാണ് ഷോ ഉള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിൽ പ്രണയം പൂവിട്ടിട്ടുണ്ടെന്നൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആ പ്രണയം പേളിയും ശ്രീനിഷും ബിഗ്‌ബോസ് വീട്ടിൽ തുറന്നു പറഞ്ഞ് മുന്നോട്ട് പോകുകയാണ്. അതിനിടയില്‍ വിവാഹിതനായ സാബുവിനെ പ്രണയിക്കുന്ന ഹിമയാണ് ബിഗ് ഹൗസിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം ഹിമയും സാബുവും തമ്മിലുള്ള സംഘർഷഭരിതമായ നിമിഷങ്ങൾക്കായിരുന്നു ബിഗ്‌ബോസും മത്സരാർത്ഥികളും സാക്ഷ്യം വഹിച്ചത്.

രാത്രി മസാജ് ചെയ്യാന്‍ ചെന്ന ഹിമയെ സാബു തിരിച്ചയക്കുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പ്രശ്നം ആരംഭിക്കുന്നത്. എനിക്ക് അയാളെ ഇഷ്ടമാണെന്നും അത് പറയാന്‍ പലപ്പോഴും ശ്രമിച്ചിരുന്നെന്നും പക്ഷെ അത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. എന്നോട് ഇഷ്ടമുള്ളതോണ്ടാണ് അദ്ദേഹം ദേഷ്യപ്പെടുന്നതെന്ന് എനിക്ക് തോന്നി. ഹിമ അലമ്ബാണ് കളിക്കുന്നതെന്നും ബിഗ് ബോസ് ഉപദേശിക്കണമെന്നും സാബു ബിഗ് ബോസിനോട് ആവശ്യപ്പെട്ടു.

ഞാനിവിടെന്ന് പോകുന്നെങ്കിൽ തന്റെ ചെപ്പക്കുറ്റിക്ക് ഒരെണ്ണം പൊട്ടിച്ചിട്ടേ പോകുള്ളൂന്നു ഹിമയുടെ വാക്കുകൾ സാബുവിനെ രോഷാകുലനാക്കുകയായിരുന്നു. അങ്ങനെ പറയുക പോലും ചെയ്യരുത്. അങ്ങനെ മനസിന്റെ വിദൂര കോണിൽ വിചാരിക്കുക പോലും ചെയ്യരുത്. ഞാൻ തുരത്തി തുരത്തി അടിക്കും ഇവിടെയല്ല നീ ഇവിടെ നിന്ന് എവിടെ വരെ ഓടിയാലും അടിക്കുമെന്ന് സാബു. ഒരനുകളോടും ഇങ്ങനെ സംസാരിക്കാൻ പാടില്ല. അങ്ങനെ പറഞ്ഞു പടിക്കരുത്.

ഇങ്ങനെയുള്ള പറച്ചിലെ നിനക്ക് കാണുള്ളൂ. തൊടുന്ന ഓർമയെ കാണുള്ളൂ. നീ കണ്ടിട്ടുള്ള ആക്രി ഉക്രി ഉച്ചാളികളല്ല. എന്നാൽ ഞാനൊരു ഉചാളിയായിട്ടേ സാബുവിനെ കണ്ടിട്ടുള്ളു എന്നായിരുന്നു ഹിമയുടെ മറുപടി. നിന്റെ മാക്രി ചട്ടമ്പിമാരുമായി എന്റെയടുത്ത് വരരുത്. അവന്മാരോടൊക്കെ പോയി പറയണം നീ അടിക്കുമെന്നുമായിരുന്നു സാബുവിന്റെ മറുപടി.

ഈ പറഞ്ഞതൊക്കെ ഓർത്ത് ഒരിക്കൽ നിങ്ങൾ പാശ്ചാതപിക്കുമെന്ന് ഹിമയും. വളരെയധികം സംഘർഷഭരിതമാകുകയാണ് ഹിമയുടെയും സാബുവിന്റെ വിഷയം. മറ്റു മത്സരാർത്ഥികളും ഏറ്റെടുത്തിരിക്കുകയാണ്. അതെ സമയം ഹിമയ്ക്ക് സാബുവിനോട് പ്രണയമുണ്ടെകിൽ അത് ഈ ക്യാമറകളുടെ മുന്നിൽ നിന്നാണോ വിളിച്ച് പറയേണ്ടതെന്നാണ് ഷിയാസിന്റെ സംശയം.

ഒടുവിൽ എനിക്ക് ആക്രമണ ഭീഷണി ഉയർന്നിരിക്കുകയാണെന്ന് ബിഗ്‌ബോസിനോട് സാബു പരാതിയുമായെത്തി. ഇവിടെ നിക്കാൻ വളരെ ദുസ്സഹമായിരിക്കുകയാണ്. ബിഗ്‌ബോസ് ഇതിൽ ഇടപെടണമെന്നുമാണ് സാബു പറയുന്നത്. ഇതിനിടെ ഹിമയും അരിസ്റ്റോ സുരേഷും തമ്മില്‍ തര്‍ക്കമുണ്ടായി. സുരേഷിന്റെ മനസ് വിഷമാണെന്നും പ്രേമമില്ലെന്നും ഹിമ പറഞ്ഞു. പ്രേമിക്കേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും. അനാശാസ്യ പ്രേമം താന്‍ അംഗീകരിക്കില്ലെന്നും സുരേഷ് പറഞ്ഞു. രണ്ട് കുട്ടികളുളള ഒരാളുടെ പിറകെ പ്രേമമെന്ന് പറഞ്ഞ് നടക്കുന്നത് അനാശാസ്യമാണെന്ന് സുരേഷ് കുറ്റപ്പെടുത്തി.

സാബുവിനോടുള്ള പിണക്കത്തിന് ശേഷം രാത്രി മുഴുവൻ മഴ നനഞ്ഞിരുന്ന ഹിമയെ അർച്ചന ഇടപെട്ട് രണ്ടുപേരുടെയും പിണക്കം മാറ്റുകയായിരുന്നു. ഇരുവരും പരസ്പരം സോറി പറഞ്ഞു പ്രശ്നം ഒത്തതീർക്കുകയായിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (3 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (9 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (14 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (26 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (34 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (45 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (48 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends