Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

കബഡി കളിയില്‍ ശ്രീനിയുടെ ജെയ്‌സി അഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായ ആ രംഗം കാണാൻ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ പേർളി... ബിഗ് ബോസ് വീടിനെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം...

06 SEPTEMBER 2018 01:42 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ ഒൻപത് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി നാലാഴ്ച്ചകൾ മാത്രമാണ് ഷോ ഉള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിൽ പ്രണയം പൂവിട്ടിട്ട് കുറച്ചു നാളുകളായി. ആ പ്രണയം പേളിയും ശ്രീനിഷും ബിഗ്‌ബോസ് വീട്ടിൽ തുറന്നു പറഞ്ഞ് ഇപ്പോൾ മുന്നോട്ട് പോകുകയാണ്.

കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിലെ ക്യാപറ്റനെ തിരഞ്ഞെടുക്കാൻ നടന്ന കബഡികളിയിൽ ബിഗ് ബോസ് വീടിനെ പൊട്ടിച്ചിരിപ്പിച്ച രസകരമായ സംഭവം നടന്നത്. കബഡികളിയിൽ ശ്രീനിഷ് കളിക്കുന്നതിനിടയിൽ അനൂപ് കാലിൽ പിടിച്ച് വലിയ്ക്കുമ്പോൾ ശ്രീനിയുടെ ജെയ്‌സിയും കൂടെ പോന്നു. അതിനുശേഷം കൂട്ടച്ചിരിയായിരുന്നു ബിഗ്‌ബോസ് വീട്ടിൽ. ഉടൻ തന്നെ ഷിയാസ് ജെയ്‌സി ശ്രീനിയുടെ കൈയിൽ എത്തിക്കുകയും ബഷീർ അത് ശ്രീനിയെ ഇടാൻ സഹായിക്കുകയും ചെയ്തു. എന്നാൽ സംഭവത്തിന് ശേഷം ആ രംഗം കാണാൻ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു പേർളിക്ക്. അത് താരം തന്നെ ശ്രീനിയോട് തുറന്നു പറയുകയും ചെയ്തു.

ആദ്യം മുതല്‍ എല്ലാവരും ഇവരുടെ ബന്ധത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അവതാരകനായ മോഹന്‍ലാല്‍ ചോദിച്ചതോടെ ഇരുവരും സത്യം തുറന്ന് പറയുകയായിരുന്നു. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുമാണ് പേര്‍ളി പറഞ്ഞത്. ശ്രീനിഷിനും ഇതേ അഭിപ്രായമായിരുന്നു.

വീട്ടുകാരുമായി സംസാരിച്ച് ഇതിനൊരു തീരുമാനം എടുക്കാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ശ്രീനിഷിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ പേര്‍ളി പിന്നീടുള്ള ദിവസം ആ ബന്ധത്തില്‍ നിന്നും പിന്മാറാനും ശ്രമിച്ചിരുന്നു.

നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടുമെന്നും നമ്മള്‍ ചേരില്ലെന്നുമായിരുന്നു പേര്‍ളി പറഞ്ഞത്. ശ്രീനിയോടുള്ള പേര്‍ളിയുടെ ഇഷ്ടം വെറും ഗെയിം പ്ലാന്‍ ആണെന്നാണ് പ്രേക്ഷകരിപ്പോള്‍ പറയുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞാല്‍ ഇരുവരും രണ്ട് വഴിക്ക് പോവുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ആദ്യപ്രണയം തകര്‍ന്നതിന് പിന്നാലെയാണ് ശ്രീനി ബിഗ് ബോസിലേക്കെത്തിയത്.

ആദ്യപ്രണയം പരാജയപ്പെട്ടതിനെക്കുറിച്ച്‌ താരം തന്നെയാണ് തുറന്നുപറഞ്ഞത്. വിവാഹത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബന്ധമായിരുന്നു അത്. ഇതിനായി താനും തന്റെ വീട്ടുകാരും പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. തങ്കംപോലത്തെ കുട്ടിയാണ് അതെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് അര്‍ച്ചന പറഞ്ഞു. ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടായിരുന്നതായി ശ്രീനി തന്നോട് പറഞ്ഞിരുന്നതായി സാബുവും പറഞ്ഞിരുന്നു.

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് കൂടിയായിരുന്നു ഇത്. നല്ല കുട്ടി ആയിരിക്കണം, കരയരുത്, ആരോടും വഴക്കിടരുത് എന്നക്കെ പേർളിക്ക് ശ്രീനി സ്നേഹോപദേശങ്ങൾ നൽകാറുണ്ട്. ഐ ലവ് യു ശ്രീനി എന്ന് എത്ര പറഞ്ഞിട്ടും പേർളിക്ക് മതിവരുന്നില്ല. പേളിയെയാണ് ശ്രീനി വിവാഹം ചെയ്യുന്നതെങ്കില്‍ അവന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നും മറ്റുള്ളവര്‍ വിലയിരുത്തുന്നു.

ശ്രീനി ഇങ്ങനെയൊക്കെ പെടുമോ, ഇതും ഗെയിമിന്റ ഭാഗമല്ലേയെന്നുള്ള സംശയമാണ് സാബു ഉന്നയിച്ചിട്ടുള്ളത്. മത്സരത്തില്‍ തുടരാന്‍ ആരുടെയെങ്കിലും ശക്തമായ പിന്തുണ ലഭിച്ചേ തീരൂ, ഇതിന് വേണ്ടിയാണ് പേളി ശ്രീനിയെ തിരഞ്ഞെടുത്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം മത്സരത്തെ ബാധിക്കരുതെന്നും തന്നെ നോമിനേറ്റ് ചെയ്യേണ്ട സന്ദര്‍ഭം വന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഇരുവരും തീരുമാനമെടുത്തിട്ടുണ്ട്.

മത്സരത്തില്‍ നിന്നും ഇടയ്ക്ക് പിന്‍വാങ്ങാനൊരുങ്ങിയ താരത്തെ ശക്തമായ പിന്തുണ നല്‍കി തിരിച്ചെത്തിച്ചതിന് പിന്നില്‍ പേളിയും സുരേഷുമായിരുന്നു. ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ എത്തിയ മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഗ് ബോസും മോഹന്‍ലാലും അമ്മമാരും അറിയുന്നതിലുള്ള നാണത്തോടെയായിരുന്നു പേളി ഇക്കാര്യത്തെക്കുറിച്ച് സമ്മതിച്ചത്. എല്ലാവര്‍ക്കുമൊപ്പമിരിക്കുമ്പോള്‍ അധികം സംസാരിക്കാതെ രാത്രിയിലാണ് ഇവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത്. മിക്ക ദിവസവും ഇവരുടെ സംസാരം ഉണ്ടാവാറുമുണ്ട്. ശ്രീനിയെ തനിക്കിഷ്ടമാണെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും പേളി പറഞ്ഞു.

തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നും. ശ്രീനിയോട് ചോദിച്ചപ്പോള്‍ തനിക്കും ഇഷ്ടമാണെന്നും ബാക്കി ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും താരവും പറഞ്ഞു. ഇതോടെയാണ് ഇവരുടെ തീരുമാനം ഉറച്ചതാമെന്ന് പലര്‍ക്കും മനസ്സിലായത്. ഇവരുടെ ആരാധകരാവട്ടെ ഈ സംഭവം ആഹ്ലാദമാക്കി മാറ്റിയിട്ടുമുണ്ട്. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാനാഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞതോടെയാണ് മോഹന്‍ലാല്‍ ഇവരെ ആശിര്‍വദിച്ചത്.

പേളി ആവശ്യപ്പെട്ടത് പോലെ വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് താന്‍ സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇരുവരുടെ വീട്ടുകാരെയും ബിഗ് ഹൗസിലേക്ക് എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരില്‍ നിന്നും അനുകൂല തീരുമാനമായിരിക്കുമോ ലഭിക്കുന്നതെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (8 minutes ago)

ദേവരഥസംഗമം....  (10 minutes ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (13 minutes ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (24 minutes ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (37 minutes ago)

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (51 minutes ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് കാര്യങ്ങളിൽ പുരോഗതി ഇന്ന് ഉണ്ടാകും.  (1 hour ago)

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല  (1 hour ago)

ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ  (1 hour ago)

വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള...  (1 hour ago)

ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം  (2 hours ago)

മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും  (2 hours ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (2 hours ago)

ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ  (2 hours ago)

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (3 hours ago)

Malayali Vartha Recommends