മലയാളത്തിന്റെ പ്രിയഗായിക വെെക്കം വിജയലക്ഷ്‌മിയുടെ വിവാഹ നിശ്ചയവും മോതിരം മാറ്റല്‍ ചടങ്ങിനും ഇനി രണ്ട് നാൾകൂടി...

ഒക്ടോബര്‍ 22ന് വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലെെലാ കുമാരിയുടെയും മകന്‍ എന്‍. അനൂപാണ് വരന്‍.
ഇന്റീരിയര്‍ ഡെക്കറേഷന്‍ കോട്രാക്‌ടറും മിമിക്രി കലാകാരനുമാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീതം ഇഷ്ടപ്പെട്ടിരുന്ന അനൂപ് അവരെ തന്നെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് വിജയലക്ഷ്മി കൂടി സമ്മതം മൂളിയതോടെ ഇരുവരും ഒന്നാകാന്‍ തീരുമാനിച്ചത്.
പത്താം തീയതി തിങ്കളാഴ്ച വിജയലക്ഷ്മിയുടെ വീട്ടില്‍ വെച്ച് പത്തിനും 11 നും ഇടയിലാണ് വിവാഹ നിശ്ചയവും മോതിരം മാറ്റല്‍ ചടങ്ങും നടക്കുക. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള സമയത്താണ് വിവാഹം.
https://www.facebook.com/Malayalivartha