Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉപ്പും മുളകിലെ ലച്ചുവിന് ഒരു ആഗ്രഹമുണ്ട് ... താരം പറയുന്നു

20 SEPTEMBER 2018 10:51 AM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകും എന്ന സീരിയലിലെ ലച്ചുവിനെ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്. പാതി മലയാളിയായ ജൂഹി റുസ്തഗിയാണ് ഉപ്പും മുളകിലും എത്തുന്ന ലച്ചു. ഒരു പിറന്നാൾ ആഘോഷത്തിൽ വച്ച് ജൂഹിയെ കണ്ട സംവിധായകന്‍ ഉണ്ണിയാണ് താരത്തെ സീരിയലിലേക്ക് ക്ഷണിച്ചത്. അഭിനയത്തിനിടയിലും താരം ഫാഷൻ ഡിസൈനിങ് പഠിക്കുന്നുണ്ട്. അതുകഴിഞ്ഞാൽ ഒരു ബുട്ടീക് തുടങ്ങണമെന്നും, അതുകഴിഞ്ഞാൽ എയർ ഹോസ്റ്റസ് ആകണമെന്നുമാണ് താരത്തിന്റെ ലക്‌ഷ്യം.

അച്ഛന് ബിസിനസ് ആയിരുന്നതുകൊണ്ട് സ്ഥിരം യാത്രകളായിരുന്നു. അതുകൊണ്ട് ജനിച്ചത് കേരളത്തിലാണെങ്കിലും ജൂഹിയും,ചേട്ടൻ ചിരാഗും വളർന്നത് കന്യാകുമാരി മുതൽ ദൽഹി വരെയുള്ള പല വാടകവീടുകളിൽ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു ജൂഹിയുടെ അച്ഛന്റെ മരണം. അതൊരു വലിയ ഷോക്കായിരുന്നെനും, അതുമായി പൊരുത്തപ്പെടാൻ കുറച്ചു കാലമെടുത്തെന്നും ജൂഹി പറയുന്നു.

അച്ഛന്റെ നാട് രാജസ്ഥാൻ ആണെങ്കിലും അവിടെ ഇപ്പോൾ അധികം ബന്ധുക്കളില്ല. കൂടുതൽപേരും ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് സ്ഥിരതാമസമാക്കിയത്. അമ്മയുടെ തറവാട് ചോറ്റാനിക്കരയായിരുന്നും കുറയെ നല്ല ഓർമ്മകൾ തനിക്ക് ഉണ്ടെന്നും ജൂഹി കൂട്ടിച്ചേർക്കുന്നു.

ഉപ്പും മുളകിലെ ലച്ചുവായി ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായിരിക്കുന്നു, കാക്കനാട് വാഴക്കാലയുള്ള ഒരു വീട്ടിലാണ് ഷൂട്ട്. ഇപ്പോൾ ആ വീടും കുടുംബവും സ്വന്തം വീടുപോലെയാണ്. ഞാനും അമ്മയും ചേട്ടനും ഇപ്പോൾ താമസിക്കുന്നത് ഇരുമ്പനത്താണ്. ഷൂട്ടിങ്ങിന്റെ സൗകര്യത്തിനായി ഞങ്ങൾ കാക്കനാടുള്ള വാടകവീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിലാണ്.

ഒടുവിൽ തന്റെ കുടുംബത്തിന്റെ വലിയ ആഗ്രഹം ജൂഹി തുറന്നുപറഞ്ഞു- ഞങ്ങളുടെ വലിയൊരു സ്വപ്നമാണ് സ്വന്തമായൊരു വീട്. പിന്നെ കേരളം വിടണം. മറ്റേതെങ്കിലും നഗരത്തിൽ കൂടുകൂട്ടണം. ജീവിതത്തിലെ ഭൂരിഭാഗവും ഇവിടുത്തെ വാടകവീടുകളിൽ ആയിരുന്നല്ലോ ചെലവഴിച്ചത്. ഇത്രയും കാലം ചെറിയ സൗകര്യങ്ങളിൽ കഴിഞ്ഞതുകൊണ്ട് ചെറിയ വീടുകളോടാണ് ഇഷ്ടം.

ഫ്ളാറ്റുകളോട് താൽപര്യമില്ല. മണ്ണിൽ ചവിട്ടി നടക്കാനാകണം. ധാരാളം കാറ്റും വെളിച്ചവും കയറണം. ചുറ്റിലും പച്ചപ്പും മരങ്ങളും ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരണം. അങ്ങനെ ചെറിയ ആഗ്രഹങ്ങൾ... കുറച്ചു കാശ് സമ്പാദിച്ചു അതുപോലെ ഒരുവീട് പണിയുന്നതിനായി കാത്തിരിക്കുകയാണ് ഞാനും അമ്മയും ചേട്ടനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 minute ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (20 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (28 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (47 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (54 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends