എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ
ബോളിവുഡിന്റെ എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ ആണ് മാധുരി ദീക്ഷിത്. താരത്തെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആക്രമിക്കുകയാണ്. ബോളിവുഡിന്റെ യുവനടന് വരുണ്‍ ധവാന്റെ കൂടെ അവാര്‍ഡ് വേദിയില്‍ ന്യത്തം ചെയ്തതിനാണ് താരത്തെ സോഷ്യല്‍മീഡിയ ആക്രമിക്കുന്നത്.
ദി ഫിലിം ഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് ഇരുവരും ന്യത്തം ചെയ്തത്.ടമ്മ ടമ്മ എന്ന ഗാനത്തിനാണ് ഇവര്‍ ചടുലമായി ചുവടുവച്ചത്. മാധുരി തന്നെ അഭിനയിച്ച പഴയകാല സിനിമയിലെ ഹിറ്റ് നമ്ബറാണ് ഈ പാട്ട്. പിന്നീട് വരുണിന്റെ ബദരിനാഥ് കി ദുല്‍ഹനിയ എന്ന എന്ന ചിത്രത്തില്‍ ഇതേ പാട്ടിന്റെ റീമിക്സ് ചെയ്തിരുന്നു.
ടമ്മ ടമ്മ എന്ന ഗാനവുമായി വേദിയിലെത്തിയ മാധുരി തനിക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ വരുണിനെ ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഡാന്‍സ് കാണികള്‍ ഹര്‍ഷാരവത്തോടുകൂടിയാണ് ഏറ്റെടുത്തത്.
സോഷ്യല്‍ മീഡിയയിലും ഈ ഗാനരംഗം ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് ചിലര്‍ വളരെ മോശമായ കമന്റുകളാണ് ഇട്ടത്.അമ്മയും മകനും പോലുണ്ട്, നാണമില്ലേ മാധുരീ വരുണിനൊപ്പം ഇങ്ങനെ ഡാന്‍സ് ചെയ്യാന്‍ എന്ന തരത്തിലുള്ളവയായിരുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha