Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുകയെന്ന അഭ്യര്‍ത്ഥനയുമായി യുവ എംഎല്‍എ; നവ മാധ്യമങ്ങള്‍ കാവ്യയുടെ ഗര്‍ഭ വിശേഷം ആഘോഷിക്കുമ്പോള്‍... 

21 SEPTEMBER 2018 10:28 AM IST
മലയാളി വാര്‍ത്ത

കാവ്യാ മാധവന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ യുവ എംഎല്‍എ യു പ്രതിഭ രംഗത്ത്. ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗര്‍ഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാന്‍ നാട്ടുകാര്‍ക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? എന്നാണ് യു പ്രതിഭ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. ''മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്‌പെഷ്യല്‍ നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും വന്നു. പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ദിലീപ്മഞ്ജു ദാമ്ബത്യത്തിന്റെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു. മലയാളി സമൂഹം ആര്‍ത്തിയോടെ ആ വാര്‍ത്തകള്‍ വായിച്ചു. മുല്ലപ്പെരിയാര്‍ വിസ്മൃതിയിലായി. ദിലീപ്കാവ്യ വിവാഹം മംഗളമായി നടന്നു. മലയാളി വാര്‍ത്തകളിലൂടെ സദ്യ ഉണ്ടു,കൃതാര്‍ത്ഥരായി.'' എംഎല്‍എ പറഞ്ഞു.

പിന്നീട് ഒരു നിയമസഭാ സമ്മേളനത്തില്‍ നടിയെ പീഡിപ്പിച്ച നടനെക്കുറിച്ച് ചര്‍ച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങള്‍ ആയിരുന്നു. വാര്‍ത്തയിലൂടെ മലയാളികളായ നമ്മള്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോള്‍ പീഡനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഡിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു. നല്ല കാര്യം.

എല്ലാവര്‍ക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുന്‍പ് ഈ നടിയെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് പറഞ്ഞ് നിങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ഇവര്‍ ഒരുപാട് മാനസിക സംഘര്‍ഷം അനുഭവിച്ച് കാണും (ഗര്‍ഭാവസ്ഥയില്‍ ആ കുഞ്ഞും) പ്രതിഭ തുടര്‍ന്നു. അവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വാര്‍ത്ത ഞങ്ങള്‍ കേട്ടതും നിങ്ങള്‍ മാധ്യമങ്ങളിലൂടെയാണ്. സമര്‍ത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവര്‍ത്തകരും നടിയോ നടനോ അടുത്തുകൂടി പോയാല്‍ ഉള്‍ക്കുളിരോടെ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുമ്‌ബോള്‍ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാര്‍ത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്.

വായനക്കാര്‍ ഉണ്ട്, അതാണ് ഗോസിപ്പ് വാര്‍ത്തകള്‍ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കള്‍ പറയുന്നത്. എംഎല്‍എ കൂട്ടിച്ചേര്‍ത്തു. എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടുക. ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക.

സുഖ പ്രസവാശംസകള്‍ എന്ന് ആശംസിച്ചു കൊണ്ടാണ് യുവ എം എല്‍ എ കുറിപ്പിന് വിരാമം ഇടുന്നത്. കാവ്യയുടെ ഗര്‍ഭകാലചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഫോട്ടോ ഫീച്ചറുകള്‍ ആയി പ്രസിദ്ധീകരിക്കുകയും നവമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം  (9 minutes ago)

ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി...  (27 minutes ago)

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (37 minutes ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (46 minutes ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (1 hour ago)

ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (1 hour ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (2 hours ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (2 hours ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (2 hours ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (3 hours ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (3 hours ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (4 hours ago)

Malayali Vartha Recommends