ബിഗ് ബോസ് വീട്ടിൽ വീണ്ടും വിവാദങ്ങളുമായി ശ്രീശാന്ത്... ബാത്റൂമിനകത്തും രാത്രിയിൽ പുതപ്പിനുള്ളിലും രഹസ്യമായി ശ്രീ ഫോൺ ഉപയോഗിക്കുന്നെന്ന് മത്സരാർത്ഥികൾ; ദേഷ്യം വന്നാല്‍ ശ്രീശാന്തിന് പിടിച്ച് നിൽക്കാനാകില്ല; ബിഗ്ബോസ് വീട്ടിൽ നിന്നും ഇറങ്ങിപോകുമെന്ന് താരം... പുലിവാല് പിടിച്ച് സല്മാന് ഖാന് ബിഗ്ബോസ്
സല്മാന് ഖാന് അവതാരകനായെത്തുന്ന ബിഗ് ബോസ് ഹൗസില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാതെ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു.
ഷോയിൽ നിന്നും ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കി മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഷോയില്‍ ഒരു ടാസ്കില് പരാജയപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ശ്രീശാന്തിനെ ബിഗ് ബോസ് വിടാന്‍ പ്രേരിപ്പിച്ചത്. ഷോ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അതിനു പിന്നാലെ ബിഗ് ബോസിലെ ആദ്യ ടാസ്ക് തന്നെ ശ്രീശാന്ത് കാരണം റദ്ദാക്കിയിരുന്നു. ടാസ്കിന്റെ ഭാഗമായി നല്കിയ സംവാദത്തില്‍ താല്പ്പര്യമില്ലാതെ പെരുമാറിയ ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രീ പിന്മാറുകയും ഒടുവില്‍ ടാസ്ക് റദ്ദാക്കുകയുമായിരുന്നു.
സബ, സോമി സഹോദരിമാര്‍ ഈ വിഷയത്തിന്റെ പേരില്‍ ശ്രീശാന്തുമായി വഴക്കുണ്ടാക്കിയിരുന്നു.ഇപ്പോള്‍ മറ്റൊരു നിയമലംഘനം ശ്രീശാന്ത് നടത്തിയതായാണ് ദൃശ്യങ്ങളില്‍ നിന്ന് ആളുകള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ലൈറ്റ് ഓഫ് ആക്കിയതിന് ശേഷം പുതപ്പിനടിയില്‍ ആരും കാണാതെ ശ്രീശാന്ത് മൊബൈല്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ തന്നെയാണോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.
ശ്രീശാന്ത് കാലിന്റെ തള്ളവിരല്‍ അമര്‍ത്തിയതാണെന്നും അത് ഫോണ്‍ ഉപയോഗിക്കുന്നതായി മറ്റുള്ളവര്‍ക്ക് തോന്നിയതായിരിക്കുമെന്നുമാണ് ശ്രീശാന്തിന്റെ ആരാധകര്‍ പറയുന്നത്. അതേസമയം മുമ്ബ് മത്സരാര്‍ത്ഥികളും ശ്രീശാന്ത് ഫോണ്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തിരുന്നു. ബാത്ത് റൂമിലും മറ്റും രഹസ്യമായി ശ്രീശാന്ത് ഫോണ്‍ ഉപയോഗിക്കുന്നതായിട്ടാണ് ഇവര്‍ വ്യക്തമാക്കിയത്. എന്തായാലൂം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നുമില്ല. ശ്രീശാന്ത് തുടരുമോ അല്ലെങ്കില്‍ പുറത്ത് പോകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
https://www.facebook.com/Malayalivartha