സണ്ണി ലിയോണിന്റെ ചെരുപ്പ് ശേഖരം കണ്ട് ഞെട്ടി ആരാധകര്‍
പോണ് സിനിമ മേഖലയില്‍ നിന്നും ബോളിവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ ലോകമെമ്പാടും ആരാധകരുള്ള സണ്ണി സിനിമയിലെ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
ആരാധകരെ പല കാര്യങ്ങള്‍കൊണ്ടും അമ്ബരപ്പിച്ചിട്ടുള്ള സണ്ണി ലിയോണ്‍ , ഇപ്പോള്‍ മറ്റൊരു ഗംഭീര കളക്ഷനിലൂടെ എല്ലാവരെയും ഞെട്ടിക്കുകയാണ്. തന്റെ ഷൂവിന്റേയും ചെരിപ്പിന്റെയും കളക്ഷനിലൂടെയാണ് സണ്ണി ആരാധകരെ അമ്ബരപ്പിക്കുന്നത്.
ഒരു ചെരിപ്പ് കട പോലെ തന്നെയാണ് സണ്ണിയുടെ കളക്ഷനും. ഷൂവിനായി ഒരു ഭാഗവും മറ്റു ഫാഷന്‍ ചെരിപ്പുകള്‍ക്കായി മറ്റൊരു ഭാഗവും.
വസ്ത്രങ്ങളുടെയും, വാച്ചുകളുടെയും തുടങ്ങി പലതരം കളക്ഷനുകള്‍ സിനിമ താരങ്ങള്‍ പങ്കു വച്ചിട്ടുണ്ടെങ്കിലും സണ്ണിയുടെ ചെരിപ്പിന്റെ കളക്ഷന്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പങ്കു വച്ചത്.
https://www.facebook.com/Malayalivartha