Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

പേളിയും ശ്രീനിഷും തമ്മിലുള്ള അടുപ്പം വന്നതോടെ വീട്ടുകാർക്ക് ബിഗ്‌ബോസ് ഷോ കാണുന്നത് അത്ര രസകരമല്ല; പേളിയുടെ അമ്മയും അനിയത്തിയും വിഷമത്തിലാണ്...ഞങ്ങളും കൺഫ്യൂഷനിലാണ്; ഏതായാലും പുറത്തു വരട്ടെ... പേളിയുടെയും ശ്രീനിഷിന്‍റെയും പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് പേളിയുടെ അച്ഛൻ

22 SEPTEMBER 2018 11:45 AM IST
മലയാളി വാര്‍ത്ത

ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. പേളി ഇത്ര തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്താണെന്ന് അറിയില്ല. പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചുവെന്നും മാണി പോള്‍ പ്രതികരിച്ചത്. ഞാൻ ബിഗ് ബോസ് സ്ഥിരമായി കാണാറില്ല. ഒന്നാമത്തെ കാരണം ഞാൻ വളരെയധികം ജോലി തിരക്കിലാണ്. എന്നും യാത്രകളും ട്രെയിനിങ്ങുകളും. രണ്ടാമത്തെ കാരണം പേളിയും ശ്രീനിഷും തമ്മിലുള്ള അടുപ്പം വന്നതോടെ വീട്ടുകാർക്ക് സ്വാഭാവികമായും അത് കാണുന്നത് അത്ര രസകരമല്ല.

വലിയ വിവാദമൊക്കെ ഉണ്ടാവുമ്പോൾ ആ എപ്പിസോഡ് ഒക്കെ കാണും. അല്ലാതെ കൃത്യമായി കാണാറില്ല. അതിനാൽ ആധികാരികമായി പ്രോഗ്രാമിനെ വിലയിരുത്താൻ കഴിയില്ല. ഞങ്ങളും കൺഫ്യൂഷനിലാണ്. പേളിയും, ശ്രീനിയും ശരിക്കും പ്രണയിക്കുകയാണോ അതോ ബിഗ് ബോസ് അവർക്ക് എന്തെങ്കിലും ടാസ്ക്ക് കൊടുത്തതാണോ എന്നൊന്നും ഞങ്ങൾക്കും അറിയാൻ പറ്റുന്നില്ല. എന്നാൽ, ഇടക്കവൾ വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞു കണ്ടു.

ഞങ്ങൾക്കും ഒന്നും മനസ്സിലാവുന്നില്ല. അവൾ പുറത്തു വന്നാലേ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ സാധിക്കൂ. ഞാൻ സമചിത്തതയോടെയാണ് ഇത് കാണുന്നത്. എന്നാൽ, പേളിയുടെ അമ്മയും അനിയത്തിയും കുറച്ചു വിഷമത്തിലാണ്. ഞാൻ അവർക്ക് പരമാവധി സപ്പോർട്ട് കൊടുത്തു ഫീൽ ചെയ്യാതെ നിൽക്കുന്നു. എനിക്ക് പേളിയോട് ഒരു ദേഷ്യവും ഇല്ല. എന്നാൽ എന്താണ് നടക്കുന്നത് എന്ന കൺഫ്യൂഷനുണ്ട്. പേളി പുറത്തു വരുമ്പോൾ അവൾ എടുക്കുന്ന എന്ത് തീരുമാനവും ഞങ്ങൾ സ്വീകരിക്കും. ശ്രീനിഷിനെ ഞാൻ ഷോയിൽ കണ്ടു. വളരെ നല്ലൊരു പയ്യനായി തോന്നി.

ഇതൊരു റിയാലിറ്റി ഷോ ആയതു കൊണ്ടാണ് ആളുകൾ ഇപ്പോ ജഡ്ജ് ചെയ്യുന്നത്. ഷോ കഴിഞ്ഞാൽ പിന്നെ ആർക്കും ഇതിൽ താല്പര്യമൊന്നും ഉണ്ടാവില്ല. വിമർശകർ വിമർശിക്കട്ടെ. ഫാൻസ്‌ പിന്തുണക്കട്ടെ. അതൊക്കെ അവരുടെ സ്വാതന്ത്ര്യം. ഇത്രയും ദിവസം കഴിഞ്ഞു തിരിച്ചു വരുമ്പോൾ എങ്ങനെയായിരിക്കും എന്നറിയില്ല. പഴയ പോലെ എന്‍റര്‍ടെയിനറായ പേളി വരുമോ, കരയുന്ന പേളി വരുമോ എന്ന് നമുക്ക് നോക്കാം. 

തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും തന്റെ മമ്മിയോട് മോഹന്‍ലാല്‍ സംസാരിക്കണമെന്നും പേളി ഷോയില്‍ ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി ശ്രീനിഷും രംഗത്തെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇരു വീട്ടുകാരെയും ഹൗസില്‍ എത്തിച്ച്‌ സംസാരിക്കാന്‍ അവസരം ഒരുക്കാമെന്നും ഇരുവര്‍ക്കും നല്ല ഭാവി നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതിനിടെ, ബിഗ് ബോസില്‍ ഹൗസില്‍ വച്ച്‌ മോതിരം മാറ്റം നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍, ജീവിതമാണ് തീരുമാനം ചിന്തിച്ചെടുക്കണമെന്ന അഭിപ്രായമാണ് മറു വിഭാഗം പങ്കുവെച്ചത്.

ശക്തമായി തന്നെ പിന്തുണയ്ക്കുന്ന ശ്രീനിയോട് തനിക്കും പ്രണയമാണെന്ന് പേളി തുറന്നുപറയുകയായിരുന്നു. ബിഗ് ബോസ് വീട്ടില്‍ എത്തിയ മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിഗ് ബോസും മോഹന്‍ലാലും അമ്മമാരും അറിയുന്നതിലുള്ള നാണത്തോടെയായിരുന്നു പേളി ഇക്കാര്യത്തെക്കുറിച്ച് സമ്മതിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (4 minutes ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (19 minutes ago)

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (50 minutes ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (1 hour ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (1 hour ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (1 hour ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (1 hour ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (2 hours ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (2 hours ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (2 hours ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (2 hours ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (3 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (3 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (3 hours ago)

Malayali Vartha Recommends