ബാഹുബലിയുടെ റെക്കോര്‍ഡ് തകർത്ത് സായിപല്ലവി; യൂട്യൂബില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ഫിദയിലെ ഗാനം
നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലൂടെയായിരുന്നു സായി പല്ലവിയുടെ സിനിമ അരങ്ങേറ്റം. മലര് മിസ്സായി പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യയിലെ ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയുടെ റെക്കോര്‍ഡ് വരെ തകര്‍ത്തിരിക്കുകയാണ് സായി പല്ലവി. സായി നായികയായി അഭിനയിച്ച് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ഫിദ. ചിത്രത്തിലെ 'വച്ചിണ്ടേ വച്ചിണ്ടേ' എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് ബാഹുബലിയെ പിന്നിലാക്കിയിരിക്കുന്നത്.
2017 സെപ്റ്റംബര്‍ 23 ന് പോസ്റ്റ് ചെയ്ത പാട്ട് ഇതിനകം 15 കോടിയോളം ആളുകളാണ് കണ്ടിരിക്കുന്നത്. അതില്‍ നാല് ലക്ഷം ലൈക്കും ഗാനത്തിനുണ്ട്. സായിയുടെ മനോഹരമായ ഡാന്‍സ് ഉള്ളതാണ് പാട്ടിനെ ഏരെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. പത്ത് കോടി വ്യൂസ് നേടിയ ബാഹുബലിയുടെ ടൈറ്റില്‍ ട്രാക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ശേഖര്‍ കമുല സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വരുണ്‍ തേജയാണ് സായിയുടെ നായകനായി വരുന്നത്.
https://www.facebook.com/Malayalivartha