Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഭര്‍ത്താവിനെ നോക്കി ചോദിച്ച ചോദ്യം ദേവിക്ക് സഹിച്ചില്ല; പിന്നെ കാണിച്ചുകൂട്ടിയത്...

23 SEPTEMBER 2018 11:26 AM IST
മലയാളി വാര്‍ത്ത

കോമഡി സ്‌കിറ്റുകളിലൂടെ സീരിയല്‍ രംഗത്തും അവിടെ നിന്ന് സിനിമാ രംഗത്തുമെത്തി ശ്രദ്ധിക്കപ്പെട്ട നടിയാണ് ദേവി ചന്ദന. മികച്ചൊരു ഡാന്‍സര്‍ കൂടിയാണ് അവരെങ്കിലും തടിച്ച ശരീരപ്രകൃതം കാരണം പലപ്പോഴും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഡയറ്റില്‍ ശ്രദ്ധിക്കാതെ തടിച്ച പ്രകൃതക്കാരിയായ ദേവി ചന്ദന തടിച്ച ശരീരപ്രകൃതം കൊണ്ട് ചില പുലിവാലുകളും പിടിച്ചു. അതിനെ കഠിനാധ്വാനം കൊണ്ടു തന്നെ അതിജീവിച്ചു അവര്‍.

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്തപ്പോള്‍ മകനാണോ എന്നു വരെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു. ഇതോടെയാണ് താന്‍ സ്വന്തം ശരീര വണ്ണത്തെ കുറിച്ച്‌ ഓര്‍ക്കുന്നതെന്ന് ദേവി ചന്ദന പറയുന്നു. പൊതുവെ തടി കൂടുമ്പോൾ നമ്മള്‍ ശ്രദ്ധിക്കില്ലല്ലോ.. ഞാനും അങ്ങനെ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല.

നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകള്‍ പറയുമ്പോൾ, നിങ്ങള്‍ക്കെന്താ എനിക്കും എന്റെ ഭര്‍ത്താവിനും കുഴപ്പമല്ലല്ലോ.. നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ നന്നായി ഭക്ഷണം കഴിച്ച്‌ തടി വച്ചു. കിഷോര്‍ (ഭര്‍ത്താവ്) അപ്പോഴും സിക്സ് പാക്ക് ഒക്കെയായി നില്‍ക്കുകയാണ്. ചില ഫങ്ഷനൊക്കെ പോകുമ്പോൾ, ഒരുമിച്ച്‌ കാണുമ്പോൾ ചിലര്‍ ചോദിക്കും 'സഹോദരനായിരിക്കുമല്ലേ..' എന്ന്. ആ ചോദ്യം ഞാന്‍ കാര്യമാക്കിയില്ല. പിന്നെയും തടി വച്ചപ്പോള്‍ അനിയനായിരിക്കുമല്ലേ എന്ന ചോദ്യം വന്നു. അതും ഞാന്‍ സഹിച്ചു.

പിന്നെയും ഞാന്‍ തടി വച്ചു.. ഒരു ഘട്ടം വന്നപ്പോള്‍ 'കൂടെ നില്‍ക്കുന്നതാരാ, മകനാണോ' എന്ന് വരെ ചോദിച്ചു. അമ്മ സത്യം, ആ ചോദ്യം എനിക്ക് സഹിച്ചില്ല. അവിടെ ഒരു മറുപടിയും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. മിണ്ടാതെ നിന്നു. ആ ചോദ്യം എനിക്ക് വാശിയുണ്ടാക്കി. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെ. മെലിഞ്ഞപ്പോള്‍, 'ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ.. ഷുഗറാണോ' എന്നാണ് ചോദ്യം ഉയരുന്നത്.

വണ്ണം വച്ചിരുന്ന സമയത്ത് ഡാന്‍സ് ചെയുമ്പോൾ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രോഗ്രാം കഴിഞ്ഞാല്‍ ചിലര്‍ വന്ന് പറയും, 'സമ്മതിച്ചു കേട്ടോ.. ഈ തടിയും വച്ച്‌ എങ്ങിനെ ഡാന്‍സ് ചെയ്യുന്നു.. ഞങ്ങള്‍ക്ക് അവിടെയിരുന്ന് ശ്വാസം മുട്ടികയാണ്' എന്നൊക്കെയായി. പിന്നീട് എനിക്കും തോന്നി തുടങ്ങി.. അത്രയ്ക്ക് ബോറാണോ എന്ന്.. പിന്നെ ഡ്രസ്സ് എടുക്കാന്‍ പോയാല്‍ പാകമുള്ളത് ഒന്നും കിട്ടില്ല. അതൊക്കെ വലിയ സങ്കടമായിരുന്നു. ഇതെല്ലാം കൊണ്ട് വാശി കയറിയപ്പോഴാണ് തടി കുറയ്ക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങിയത്.

ഇപ്പോൾ ദേവിചന്ദനയെ കാണുന്നവർക്ക് അതിശയമാണ്. എന്തൊരു ചേഞ്ച് ഓവർ എന്ന് കൈവെച്ചു പറഞ്ഞു പോകുന്ന മാറ്റമാണ് നദി ദേവി ചന്ദനയ്ക്ക്. തന്റെ ശരീര ഭാരം 90 കിലോയിൽ നിന്നും 60 കിലോ ആക്കി മാറ്റിയെടുത്തിരിക്കുകയാണ് താരം . തന്നെ സ്നേഹിക്കുന്നവരായ വീട്ടുകാരുടെയും കൂട്ടുകാരുടെയും അഭിപ്രായം കണക്കിലെടുത്താണ് ദേവി ചന്ദന ഭാരം കുറയ്ക്കാൻ തയാറായത്. തന്റെ കരിയറിന് വേണ്ടിയാണു ഈ മാറ്റം എന്നും താരം വ്യക്തമാക്കുന്നു.

ആദ്യം നീന്തലാണ് പഠിച്ചിരുന്നതെന്നും പിന്നീട് യോഗയിലേക്കും ജിമ്മിലേക്കും തിരിഞ്ഞു രണ്ടു വർഷത്തിലൂടെ രൂപമാറ്റം നേടിയെന്നും ദേവി പറയുന്നു. തന്റെ ഇഷ്ടവിഭാഗമായ മധുരങ്ങൾ ഒഴിവാക്കി രാത്രി വൈകിയുള്ള ഷൂട്ടിന് ശേഷമുള്ള ഫാസ്റ്റ് ഫുഡും ഒഴിവാക്കിയെന്ന് തരാം പറയുന്നു. വെള്ളം മാത്രം കുടിച്ചു തടി കുറയ്ക്കാൻ തനിക്കാകില്ലെന്നും എന്നാൽ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചെന്നും തരാം പറയുന്നു. എന്തായാലും പരിശ്രമത്തിലൂടെ നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് തരാം തെളിയിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends