Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സല്‍മാന്‍ ദൈവവും ബിഗ്ബോസ് സ്വര്‍ഗവും ആണെന്നത് നിങ്ങളുടെ ധാരണയാണ്!!; ബിഗ് ബോസ് തനിക്ക് കോടികള്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായി തനുശ്രീ ദത്ത

10 OCTOBER 2018 02:11 PM IST
മലയാളി വാര്‍ത്ത

മീടു മൂവ്‌മെന്റിന്റെ ഭാഗമായി ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുകളായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നാനാ പടേക്കറിനു നേരെയും സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്‌ക്കെതിരെയുമാണ് തനുശ്രീ ഗുരുതര ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയിരുന്നത്.

എന്നാല്‍ ബോളിവുഡിലെ യുവതാരങ്ങളെല്ലാം തനുശ്രീയെ പിന്തുണച്ച്‌ രംഗത്ത് എത്തിയിരുന്നു. രാഖി സാവന്തിനെ പോലുള്ള ചുരുക്കം ചിലരാണ് നടിക്കെതിരെ രംഗത്ത് വന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാനുളള ശ്രമമാണ് തനുശ്രീ നടത്തുന്നതെന്നായിരുന്നു രാഖി സാവന്ത് ആരോപിച്ചിരുന്നത്. നാനാ പടേക്കറിനെതിരെ തെറ്റായ ആരോപണങ്ങളാണ് തനുശ്രീ നടത്തിയതെന്നും താന്‍ നാനാ പടേക്കറിനെ പിന്തുണയ്ക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കുന്നത് അത്ര വലിയ സംഭവമാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് തനുശ്രീ പറയുന്നത്. സല്‍മാന്‍ ദൈവവും ബിഗ്ബോസ് സ്വര്‍ഗവും ആണെന്നത് നിങ്ങളുടെ ധാരണയാണെന്നും തനിക്ക് അങ്ങനെ അല്ലെന്നും തനുശ്രീ പറയുന്നു. റിപ്പബ്ലിക്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്കെതിരെ തനുശ്രീ തുറന്നടിച്ചത്.

ഇത്രയും നാളും ബിഗ് ബോസ് തനിക്ക് കോടികള്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായും എന്നാല്‍ താന്‍ പറ്റില്ലെന്നു തന്നെയാണ് പറഞ്ഞതെന്നും തനുശ്രീ പറയുന്നു. അതിന് പ്രധാന കാരണം ഇടുങ്ങിയ സ്ഥലങ്ങളെയും അടച്ചിട്ട മുറികളെയും തനിക്ക് പേടിയായതുകൊണ്ടാണ്. എവിടെ ആയിരുന്നാലും എനിക്ക് പുറത്തിറങ്ങി നടക്കാനൊക്കെ സാധിക്കണം, തനുശ്രീ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (7 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (16 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (23 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (38 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends