Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മുകേഷിനെതിരെയുള്ള മാലാ പാര്‍വ്വതിയുടെ കുറിപ്പ്...

10 OCTOBER 2018 10:52 PM IST
മലയാളി വാര്‍ത്ത

മീ ടു ക്യാംപെയനില്‍ രേവതിക്കും ഭാഗ്യലക്ഷ്മിക്കും പിന്നാലെ നടി മാലാ പാര്‍വ്വതിയും മുകേഷിനെതിരെ പ്രതികരിക്കുന്നു. പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നു എന്നും ആ കുട്ടിയുടെ അറിവോ അനുവാദമോ കൂടാതെ ആ കുട്ടിയുടെ മുറി, ആ നടന്റെ മുറിയുടെ അടുത്തേക്ക് മാറ്റി എന്നതുമാണ്. എന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ പ്രശ്‌നം ലെ മെറിഡിയന്‍ പോലൊരു ഹോട്ടല്‍ ഈ വക അഡ്ജസ്റ്റ്‌മെന്റ്‌സിന് കൂട്ട് നില്‍ക്കുന്നതാണെന്ന് നടി മാലാ പാര്‍വ്വതി പറയുന്നു.

19 വര്‍ഷത്തിന് മുമ്ബ് നിയമങ്ങള്‍ ഇത്ര ശക്തമല്ല. ഫോണ്‍ വിളിക്കുന്നതും ശല്യം ചെയ്യുന്നതും സ്‌റ്റോക്ക് ചെയ്യുന്നതും ഒന്നും ഒരു വകുപ്പിലും പെടുകയുമില്ല. റൂം മാറ്റിയവര്‍ എക്‌സ്ട്രാ താക്കോല്‍ കൊടുക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കും? എന്നും മാല ചോദിക്കുന്നു.
നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് വ്യക്തികളെ അപമാനിക്കാന്‍ മാത്രമാണ് ഈ ആരോപണങ്ങള്‍ ഉപകരിക്കുന്നത്. ഈ തരത്തിലുള്ള ക്യാംപെയ്‌നുകള്‍ പല ബ്ലാക്ക് മെയിലുകള്‍ക്കും കാരണമാകുന്നുമുണ്ട്.

ഇത് ഈ തരത്തില്‍ പോയാല്‍ ശരിക്കും പ്രശ്‌നത്തില്‍ ആവുന്ന, അനുതാപം ആവശ്യമുള്ളവര്‍ക്ക് അത് കിട്ടാതെ വരും!

കാരണം 100 ല്‍ 85 പേരും പരസ്ത്രീ സുഖം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരാണ്. ലൈംഗിക ദാരിദ്ര്യം നിലനില്‍ക്കുന്ന ഒരിടമാണ് ഇവിടം. വ്യഭിചരിക്കാനും മദ്യപിക്കാനും ഒക്കെ മനുഷ്യര്‍ക്ക് ചോദന ഉണ്ട്.ഇത് ഒരു അത്ഭുതമായി കാണുകയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. നിര്‍ബന്ധമായും പിടിച്ചു വാങ്ങല്‍ ആണ് കുറ്റം.

താല്പര്യം അറിയിക്കുന്നവര്‍ മുഴുവന്‍ കുറ്റക്കാരായി വിധി എഴുതാന്‍ തുടങ്ങിയാല്‍ കുഴഞ്ഞ് പോകും. മുതിര്‍ന്ന ആള്‍ക്കാര്‍ തമ്മിലുള്ള ഇടപെടലുകളില്‍ ഈ ചോദ്യം വരാം.

താല്പര്യമില്ലാത്തവര്‍ അത് ആണ് ആണിനോട് ചോദിക്കുന്നതാവാം പെണ്ണ് പെണ്ണിനോട് ചോദിക്കുന്നതാവാം ആണ് പെണ്ണിനോട് ചോദിക്കുന്നതാവാം. പെണ്ണ് ആണിനോട് പറയുന്നതുമാവാം.

സാമ്ബത്തിക തട്ടിപ്പ് തിരിച്ചറിയുന്നത് പോലെ തിരിച്ചറിഞ്ഞ് സ്വയം ചെറുക്കണം. കളിയാക്കാം. പുച്ഛിക്കാം.

പല വഴി നോക്കാം. അല്ലാതെ എന്നെ നോക്കി എന്തിനായിരിക്കും'? എന്നെ രാത്രി ഫോണ്‍ ചെയ്തു.. എന്തിനായിരിക്കുമോ എന്തോ?

രാത്രി ചാറ്റ് ചെയ്തപ്പോള്‍ അനാവശ്യം പറയുന്നു.. അതെന്താ? തുടങ്ങിയ ചോദ്യങ്ങള്‍ ബാലിശമാണ്. അത്രയ്ക്ക് താല്പര്യമില്ലെങ്കില്‍ ഈ ചാറ്റ് പരിപാടിക്ക് പോകരുത്.

ആരെയും വിശ്വസിക്കേണ്ടതില്ല. കാരണം കാമവും പ്രണയവും ഒക്കെ സ്വാഭാവികമായുള്ള വികാരങ്ങളാണ്.

ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പ്രൊട്ടക്ഷന്‍ വേണ്ട എന്നല്ല. ധാരാളം ചതിക്കുഴികള്‍ ഉണ്ട് .പരസ്പരം പറയണം. സമൂഹം അറിയുകയും വേണം.

ഇന്നലെ മുതല്‍ എനിക്കൊരാള്‍ അനുരാഗ് കശ്യപ്പിന്റെ പടത്തില്‍ ചാന്‍സ് നല്‍കി കൊണ്ടിരിക്കുകയാ. സംശയം തോന്നി അന്വേഷിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും ഒരു പിടിയുമില്ല. ഇത് മീ ടൂ ആയി പറയുന്നതല്ല. കേസെടുക്കാനല്ല ആരെയും അപമാനിക്കാനല്ല.

അത് നേരിടാന്‍ പഠിക്കണം.. റോഡില്‍ ചീറി പാഞ്ഞ് വരുന്ന ഭ്രാന്തന്‍ ബസ്സുകളെ വഴിയാത്രക്കാരായാലും, നിരത്തില്‍ വണ്ടിയോടിക്കുന്നവരായാലും ഒന്ന് ശ്രദ്ധിക്കും. ജാഗ്രത പാലിക്കും.അത്രേ വേണ്ടു.

ഞാനിത്രയും പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല. പേടി കൊണ്ടാ.

മീ ടു ക്യാംപെയ്‌നും പൊല്ലാപ്പും വേണ്ട. എട്ടും പൊട്ടും അറിയാത്ത പിള്ളേരാകുമ്‌ബോള്‍ വെളിയില്‍ പറയില്ലല്ലോ എന്ന് ചിലരെങ്കിലും വിചാരിച്ച് കളയുമോ എന്ന് പേടിച്ചിട്ട്. ഇത്രയും എഴുതിയതിനാല്‍ ഞാന്‍ മീ ടു ക്യാംപെയ്‌നെ തള്ളി കളഞ്ഞു എന്ന് വ്യാഖ്യാനിക്കരുത്. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ അറിയാന്‍, ജാഗ്രതപാലിക്കാന്‍ അതിജീവിച്ചവരുടെ അനുഭവം ഉപകാരപ്പെടും.

പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും തളരാരെ മുന്നേറിയവരുടെ അനുഭവമാണ്. അപമാനിക്കാന്‍ മാത്രമാകുന്നത് ബാലിശമെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (50 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends