ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ചു കുറച്ചു കാര്യങ്ങള്‍ അറിയിക്കാനുണ്ട്... സ്റ്റീഫന്റെ ലൈവിനിടെ വാതില്‍ പതുക്കെ അടച്ചു പറയുന്നതു കേട്ടു ശ്രദ്ധയോടെ നില്‍ക്കുന്ന അതിഥിയെ കയ്യോടെ പൊക്കി സോഷ്യൽ മീഡിയ

അപ്രതീക്ഷിതമായുള്ള ആ വിയോഗം സൃഷ്ടിച്ച ശൂന്യതയിലാണ് ബാലുവിന്‍റെ സുഹൃത്തുക്കള്‍. ബാലുവും ജാനിയുമില്ലാത്ത ലോകത്ത് ലക്ഷ്മി എങ്ങനെ ജീവിക്കുമെന്ന ആശങ്കയായിരുന്നു കേരളക്കരയെ ഒന്നടങ്കം അലട്ടിയത്. ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളുമായി പങ്കുവച്ചിരുന്നതു സ്റ്റീഫന്‍ ദേവസ്സിയാണ്. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുകയായിരുന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി.
സ്റ്റീഫന്റെ ലൈവിനിടെ അപ്രതീക്ഷിതമായി ഒരു അതിഥി കയറി വന്നു. സ്റ്റീഫന്റെ മകന്‍ ഷോണ്‍. പിയാനോ സംഗീതവുമായി എത്തിയാണു സ്റ്റീഫന്‍ ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ചു പറഞ്ഞത്. ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ചു സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: 'ലക്ഷ്മിയുടെ ആരോഗ്യനിലയെ കുറിച്ചു കുറച്ചു കാര്യങ്ങള്‍ അറിയിക്കാനുണ്ട്.
കാരണം നിരവധി പേര്‍ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതി അന്വേഷിക്കുന്നുണ്ട്. ലക്ഷ്മിക്കു നല്ല പുരോഗതിയുണ്ട്. അതൊരു അപകടമായിരുന്നു. അതുകൊണ്ടു തന്നെ പൂര്‍ണമായും ആരോഗ്യനില വീണ്ടെടുക്കാന്‍ സമയമെടുക്കും. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ലക്ഷ്മിക്കായി പ്രാര്‍ഥിക്കാം. സ്റ്റീഫന്‍ ലക്ഷ്മിയുടെ ആരോഗ്യനിലയെ പറ്റി സംസാരിക്കുമ്പോഴായിരുന്നു ആ ലൈവിലേക്കു മകന്‍ ഷോണിന്റെ വരവ്. വാതില്‍ പതുക്കെ അടച്ചു അച്ഛന്‍ പറയുന്നതു കേട്ടു ശ്രദ്ധയോടെ നില്‍ക്കുന്ന മകനെ കാണാം. ലൈവില്‍ കൂടെയുള്ളത് മകനാണോ എന്ന ചോദ്യത്തിനു അതെ എന്നു സ്റ്റീഫന്‍ കമന്റ് ചെയ്തു.
https://www.facebook.com/Malayalivartha