Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീ ടു ക്യംപെയിനില്‍ തുറന്ന് പറച്ചിലുമായി അവതാരക

17 OCTOBER 2018 10:06 PM IST
മലയാളി വാര്‍ത്ത

ബോളിവുഡും കോളിവുഡും മോളിവുഡും ആകെ മീ ടു ക്യംപെയിനില്‍ അഴിഞ്ഞാടുകയാണ്. ഇപ്പോള്‍ അവതാരകയായ ശ്രീരഞ്ജിനി യുവ നടന്‍ ജോണ്‍ വിജയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നടന്റെ പേര് വെളിപ്പെടുത്താതെ ആദ്യം തുറന്നു പറച്ചില്‍ നടത്തിയ ശ്രീരഞ്ജിനി ട്വിറ്റര്‍ പേജിലൂടെയായിരുന്നു നടന്‍ ജോണ്‍ വിജയ് ആണെന്നുളള വിവരം വെളിപ്പെടുത്തിയത്.

മാനസികമായി തകരാറുളള, ലൈംഗികവൈകൃതം നിറഞ്ഞ സ്വഭാവത്തിന് ഉടമയാണ് ജോണ്‍ വിജയെന്ന് ശ്രീരഞ്ജിനി ആരോപിക്കുന്നു. അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന മറ്റും പെണ്‍കുട്ടികളും തന്നോടു ഇക്കാര്യം പറഞ്ഞതായി ഇവര്‍ പറയുന്നു.

2004ല്‍ നടന്ന സംഭവമാണ് ശ്രീ തുറന്നു പറയുന്നത്. ഒരിക്കല്‍ ജോണുമായി ഒരു ടെലിവിഷന്‍ അഭിമുഖം നടത്തി, അതുകഴിഞ്ഞ് ഒരു മാസത്തിന് ശേഷം അയാള്‍ എന്നെ ഫോണില്‍ വിളിച്ചു. അയാള്‍ ആശങ്കയിലാണെന്നും ആ അഭിമുഖം എപ്പോള്‍ ടെലികാസ്റ്റ് ചെയ്യുമെന്നും ആയിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്.

രാത്രി ഏറെ വൈകിയ സമയമായതിനാല്‍ അന്ന് ഞാന്‍ അയാളോട് ഫോണ്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ ഫോണ്‍ കട്ട് ചെയ്യാന്‍ തയ്യാറായില്ല. എന്റെ കൂടെ ഫോണ്‍ സെക്‌സിലേക്ക് കടക്കാനായിരുന്നു അയാളുടെ ശ്രമം. ശല്യം സഹിക്കാതെ വന്നപ്പോള്‍ അയാളുടെ ഭാര്യയോട് പറയുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി.അപ്പോള്‍ തന്നെ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

ഇത് തനിക്ക് മാത്രം ഉണ്ടായ പ്രശ്‌നം അല്ലെന്നും പല പെണ്‍കുട്ടികളോടും വിജയുടെ പെരുമാറ്റം ഇങ്ങനെയായിരുന്നുവെന്ന് ശ്രീ പറയുന്നു. കബാലിയുടെ ഷൂട്ടിംഗ് സമയം അയാള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന പെണ്‍കുട്ടികളോട് ചുംബനം ആവശ്യപ്പെട്ടിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

 

ഇതൊക്കെ വെറും തമാശയാണെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ ഇത്തരം വൈകൃതങ്ങള്‍ ചെയ്തുകൂട്ടുന്നത്. അയാള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പോവുന്ന മറ്റു കുട്ടികളെങ്കിലും രക്ഷപ്പടട്ടേയെന്ന് വിചാരിച്ചുകൊണ്ടാണ് ഞാന്‍ ഇങ്ങനെ തുറന്നെഴുതാന്‍ തീരുമാനിച്ചതെന്നും ട്വിറ്ററിലൂടെ താരം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (7 minutes ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (25 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (36 minutes ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (55 minutes ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (1 hour ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (1 hour ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (1 hour ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (2 hours ago)

കേസ് ഇന്ന് പരിഗണിക്കും    (2 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (2 hours ago)

ജയറാമിനെ 17ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ...  (3 hours ago)

രാഹുൽ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകൾക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകൾ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ ചോദ്യം; രാഹുൽ മാങ്കൂട്ടം കൃത്യമായി, വിവാഹിതരായ സ്ത  (3 hours ago)

Malayali Vartha Recommends