Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്... സിനിമാ മേഖലയില്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നു പറയാന്‍ പലരും തയ്യാറാകാത്തത് ഈ മാറ്റിനിര്‍ത്തല്‍ ഭയന്നാണെന്നും പാര്‍വ്വതി

18 OCTOBER 2018 12:47 PM IST
മലയാളി വാര്‍ത്ത

സിനിമാ മേഖലയില്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നു പറയാന്‍ പലരും തയ്യാറാകാത്തതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി പാര്‍വ്വതി. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഭാഗമായതോടെ തങ്ങള്‍ക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാതെയായെന്ന് താരം പറയുന്നു. 

ബോളിവുഡില്‍ അഭിനേത്രികള്‍ തുറന്നുപറച്ചിലിനു തയ്യാറായി മുന്നോട്ടു വരുമ്പോള്‍ നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെടില്ല എന്ന് ഉറപ്പുനല്‍കുന്ന നിര്‍മ്മാതാക്കളും പ്രൊഡക്ഷന്‍ ഹൗസുകളും അവിടെയുണ്ട്, എന്നാല്‍ മലയാളത്തില്‍ അതില്ലെന്ന് പാര്‍വ്വതി പറയുന്നു.

'ഞങ്ങളുടെ പേരിനൊപ്പം ഡബ്ല്യൂസിസി കൂടെ വന്ന നിമിഷം തൊട്ട് ഇവിടെ ഞങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ പോലും മറ്റുള്ളവര്‍ക്ക് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്,' പാര്‍വ്വതി തുറന്നുപറഞ്ഞു.
പുസ്തകങ്ങളിലും, കടലാസുകളിലും കേരളമെന്നാല്‍ പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനമാണ്.

എന്നാല്‍ ഇവിടെ അന്ധമായ താരാരാധന ഉള്ള ഇടമാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യമെന്നും പാര്‍വ്വതി പറയുന്നു. ഓണ്‍ലൈന്‍ ആക്രമണങ്ങള്‍, കൊലപാതക ഭീഷണി, ബലാത്സംഗ ഭീഷണി തുടങ്ങി ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങളായി മാറുന്ന ഒരു കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.

'ഞങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ട്. ഞങ്ങളുടെ മാതാപിതാക്കളുടെ ജീവനില്‍ പേടിയുണ്ട്. ഞങ്ങള്‍ സംസാരിച്ചാല്‍ അവര്‍ ഞങ്ങളുടെ വീടുകള്‍ക്ക് ചിലപ്പോള്‍ തീയിട്ടേക്കാം,' പാര്‍വ്വതി പറഞ്ഞു. തനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരം മാത്രമാണ് സിനിമയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും പാര്‍വ്വതി വ്യക്തമാക്കി. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ തന്റെ സിനിമകളെല്ലാം തന്നെ മാസങ്ങളോളം തിയേറ്ററുകളില്‍ ഓടിയിട്ടുണ്ട്, എല്ലാം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.

എന്നാല്‍ തനിക്കിപ്പോള്‍ ഒരേയൊരു അവസരമാണ് ഉള്ളത്. എംബിഎ ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ തന്റെ അമ്മ പറയുന്നതെന്നും പാര്‍വ്വതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (7 minutes ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (25 minutes ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (36 minutes ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (55 minutes ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (1 hour ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (1 hour ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (1 hour ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (1 hour ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (2 hours ago)

കേസ് ഇന്ന് പരിഗണിക്കും    (2 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (2 hours ago)

ജയറാമിനെ 17ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. ...  (3 hours ago)

രാഹുൽ മാങ്കൂട്ടം വിവാഹിതരായ സ്ത്രീകൾക്കൊപ്പം പോയതല്ല, വിവാഹിതരായ, വിവാഹ ബന്ധം ഒഴിഞ്ഞിട്ടില്ലാത്ത സ്ത്രീകൾ എന്തിന് രാഹുലിനൊപ്പം പോയി എന്നതാണ് ഇവിടത്തെ ചോദ്യം; രാഹുൽ മാങ്കൂട്ടം കൃത്യമായി, വിവാഹിതരായ സ്ത  (3 hours ago)

Malayali Vartha Recommends