നിക്ക് പ്രിയങ്കയ്ക്ക് നല്‍കാന്‍ വാങ്ങിയ വിവാഹസമ്മാനം അറിഞ്ഞ് ഞെട്ടി ആരാധകര്‍

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വിവാഹദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ പ്രിയങ്കയുടെ വരനായ നിക്ക് പ്രിയങ്കയ്ക്ക് നല്‍കാന്‍ വാങ്ങിയ വിവാഹസമ്മാനമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
പ്രിയങ്കയ്ക്ക് താമസിക്കാനായി ലോസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ അത്യാഡംബര വസതിയാണ് നിക്ക് വാങ്ങിയിരിക്കുന്നത്. 6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലമതിക്കുന്നതാണ് ഈ മാളിക. ഇതിന്റേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. 4,129 സ്‌ക്വയര്‍ ഫീറ്റുളള വീട്ടില്‍ 5 ബെഡ്രൂമുകളാണുളളത്.
ടെറസില്‍ സ്വിമ്മിംഗ് പൂളുണ്ട്. മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതാണ് വീട്. ബാല്‍ക്കണിയില്‍നിന്നും നോക്കിയാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുംവിധമാണ് വീടിന്റെ നിര്‍മ്മാണമെന്നും പറയപ്പെടുന്നു.
ഡിസംബറില്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചാണ് പ്രിയങ്കനിക്ക് വിവാഹമെന്നാണ്അറിയാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha