Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരുക്ക്... ഒടിയന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഞെട്ടലോടെ സിനിമാ അണിയറ പ്രവര്‍ത്തകർ

19 NOVEMBER 2018 02:52 PM IST
മലയാളി വാര്‍ത്ത

പ്രമുഖ പരസ്യചിത്ര സംവിധായകനും ഡിസംബറില്‍ റിലീസിനു തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സംവിധായകനുമായ വി. എ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണു ഗുരുതര പരുക്ക്. മുബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇക്കഴിഞ്ഞ 17 ന് രാത്രിയോടെയാണ് അപകടമുണ്ടായത്.

എസ്‌കലേറ്ററില്‍ നിന്നു വഴുതി വീഴുകയായിരുന്നു. മുഖം ഇടിച്ചു വീണതിനാല്‍ താടിയെല്ലിന് മള്‍ട്ടിപ്പിള്‍ ഫ്രാക്ച്ചറുകള്‍ ഉണ്ട്. തുടര്‍ന്ന് ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ദ്ധരാത്രിയോടെ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ സംഭവിച്ചതിനാല്‍ നാളെ ഇംപ്ലാന്റ് ശസ്ത്രക്രിയക്കും അദ്ദേഹത്തെ വിധേയനാക്കുമെന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രാഥമിക ശസ്ത്രക്രിയയ്ക്കു ശേഷം കൊച്ചിയിലെത്തിയ ശ്രീകുമാര്‍ മേനോന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായെത്തിയെങ്കിലും അണിയറപ്രവര്‍ത്തകര്‍ പിന്‍തിരിപ്പിക്കുകയായിരുന്നു. എങ്കിലും അദ്ദഹം തിങ്കളാഴ്ച ജോലികള്‍ക്കായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഒടിയന്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണ്ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലാണ് ചെന്നെയിവും മുംബൈയിലുമായി പുരോഗമിച്ചിരുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു. സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാനിരിക്കെ സംവിധായകന് സംഭവിച്ച അപകടത്തില്‍ ഒടിയന്‍ സിനിമാ അണിയറപ്രവര്‍ത്തരും ആശങ്കയിലായി. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം ആവശ്യമായതിനാല്‍ സിനിമയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ ആഴ്ച സെന്‍സറിന് സമര്‍പ്പിക്കാനിരിക്കെയാണ് സംവിധായനു അപകടം സംഭവിച്ചതും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് ലോകമെമ്പാടുമുളള തിയറ്ററുകളിലെത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (33 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends