Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിച്ച ഛദ്ദ

19 NOVEMBER 2018 03:36 PM IST
മലയാളി വാര്‍ത്ത

മി റ്റു വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. തുറന്നു പറച്ചിലുകൾ കൂടുതൽ ശക്തമായി വന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ താനിക്കുണ്ടായ ദുരനുഭവം പങ്കു വച്ച് നടി റിച്ച ചദ്ദ രംഗത്തെത്തിയിരിക്കുകയാണ്. റിച്ച ഛദ്ദ സംവിധായകനില്‍ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന അനുഭവമാണ് പറയുന്നത്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ബോളിവുഡില്‍ നിന്ന് ദിനംപ്രതി അപമാനകരമായ സംഭവ വികാസങ്ങളാണ് ഉണ്ടായി വരുന്നതെന്ന് നടി റിച്ച ഛദ്ദ. ബോളിവുഡിലെ ഭൂരിഭാഗം പേരും സ്ത്രീകളെ വാണിജ്യപരമായിട്ടാണ് കാണുന്നതെന്നും റിച്ച പറഞ്ഞു. നടി മാത്രമല്ല പല താരങ്ങളും ഇതിനു സമാനമായ അഭിപ്രായങ്ങള്‍ മുന്‍പ് പല അവസരത്തിലും രേഖപ്പെടുത്തിയിരുന്നു. മീടു മൂവ്‌മെന്റ് ശക്തമായതിനു പിന്നാലെയായിരുന്നു നടിമാര്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയത്.

ഒരു ദേശീയ മാധ്യമം സംഘടപ്പിച്ച സാഹിത്യോത്സവത്തിലാണ് റിച്ച തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിയ്ക്ക് സംവിധായകനില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. ഹൈ വെയ്സ്റ്റ് പാന്റ്‌സ് ധരിക്കുമ്പോള്‍ എങ്ങനെ പൊക്കിള്‍ ചുഴി കാണിക്കുക എന്നത് എല്ലാവര്‍ക്കും ഊഹിക്കാമല്ലോ?എന്നും താരം ചോദിക്കുന്നുണ്ട്.

എന്നാല്‍ ഇതിനോട് താന്‍ പ്രതികരിച്ചുവെന്നും നടി പറഞ്ഞു. നെറ്റിയിലും കവിളിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച് പൊക്കിള്‍ വരച്ച് കാട്ടിയാണ് താന്‍ ഇതിനോട് പ്രതികരിച്ചതെന്നും നടി പറഞ്ഞു. താരങ്ങളോട് മോശമായി പെരുമാറുന്നവരെ തുറന്നു കാട്ടുന്നവര്‍ക്ക് അവസരം നിഷേധിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും റിച്ച പറഞ്ഞു. അതിക്രമം തുറന്നു പറഞ്ഞ പല നടിമാരും ഇതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞിരുന്നത്.

ബോളിവുഡിലെ പല സംവിധാകന്മാര്‍ക്കും സിനിമ എടുക്കുന്നതിനേക്കാള്‍ താല്‍പര്യം മറ്റു പലകാര്യങ്ങളിലാണെന്നും നടി പറഞ്ഞു. സിനിമയുടെ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യാനാണ് ഇത്തരക്കാര്‍ക്ക് താല്‍പര്യം. നാനാ പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനോടും മതപുരോഗതിനെതിരെയുളള കന്യാസ്ത്രീമാരുടെ തുറന്നു പറച്ചിലിനോട് സമൂഹം എങ്ങനെ പ്രതികരിച്ചോ. അത് തന്നെയാണ് ബോളിവുഡിലും നടക്കുന്നതെന്നും റിച്ച പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends