തനുശ്രീ ദത്തയ്ക്ക് പിന്നാലെ മീടു ആരോപണവുമായി നടി റിച്ച ഛദ്ദ
തനുശ്രീ ദത്തയ്ക്ക് പിന്നാലെ ബോളിവുഡിലെ ഭൂരിഭാഗം പേരും സ്ത്രീകളെ വാണിജ്യപരമായിട്ടാണ് കാണുന്നതെന്ന് ആരോപിച്ച് നടി റിച്ച ഛദ്ദ.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തനിയ്ക്ക് സംവിധായകനില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന് താരം പറഞ്ഞു. ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന് ആവശ്യപ്പെടുകയായിരുന്നു.
ഹൈ വെയ്സ്റ്റ് പാന്റ്സ് ധരിക്കുമ്ബോള്‍ എങ്ങനെ പൊക്കിള്‍ ചുഴി കാണിക്കുക എന്നത് എല്ലാവര്ക്കും ഊഹിക്കാമല്ലോ?എന്നും താരം ചോദിക്കുന്നുണ്ട്.എന്നാല്‍ ഇതിനോട് താന്‍ പ്രതികരിച്ചുവെന്നും നടി പറഞ്ഞു. നെറ്റിയിലും കവിളിലും മാര്‍ക്കര്‍ പേന ഉപയോഗിച്ച് പൊക്കിള്‍ വരച്ച് കാട്ടിയാണ് താന്‍ ഇതിനോട് പ്രതികരിച്ചതെന്നും നടി പറയുന്നു. താരങ്ങളോട് മോശമായി പെരുമാറുന്നവരെ തുറന്നു കാട്ടുന്നവര്‍ക്ക് അവസരം നിഷേധിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും റിച്ച പറഞ്ഞു. അതിക്രമം തുറന്നു പറഞ്ഞ പല നടിമാരും ഇതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞിരുന്നത്.
ബോളിവുഡിലെ പല സംവിധാകന്മാര്ക്കും സിനിമ എടുക്കുന്നതിനേക്കാള്‍ താല്പര്യം മറ്റു പലകാര്യങ്ങളിലാണെന്നും നടി പറഞ്ഞു. സിനിമയുടെ മറവില്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യാനാണ് ഇത്തരക്കാര്‍ക്ക് താല്പര്യം. നാനാ പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനോടും മതപുരോഗതിനെതിരെയുളള കന്യാസ്ത്രീമാരുടെ തുറന്നു പറച്ചിലിനോട് സമൂഹം എങ്ങനെ പ്രതികരിച്ചോ.
അത് തന്നെയാണ് ബോളിവുഡിലും നടക്കുന്നതെന്നും റിച്ച പറഞ്ഞു. ഇപ്പോള്‍ അടള്ഡ് താരം ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ തിരക്കിലാണ് റിച്ച ഛദ്ദ. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി എത്തുന്നത് റിച്ച ഛദ്ദയാണ്.
https://www.facebook.com/Malayalivartha