രംഗീലയില്‍ സണ്ണി ലിയോണിനൊപ്പം ആരൊക്കെ?
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സണ്ണി ലിയോണിന്റെ രംഗീല. മലയാളത്തില്‍ ആദ്യമായിട്ടാണ് സണ്ണിലിയോണ്‍ അഭിനയിക്കുന്ന ചിത്രം വരുന്നത്. ഈ ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന സഹതാരങ്ങളാരൊക്കെയാണെന്നാണ് പുതിയ വാര്‍ത്ത.
ദേശീയ പുരസ്കാര ജേതാക്കളായ സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, അജു വര്‍ഗീസ്, രമേശ് പിഷാരടി തുടങ്ങിയ താരനിര ചിത്രത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ജയലാല്‍ മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടു.
തന്റെ മലയാള സിനിമയിലെ അരങ്ങേറ്റത്തില്‍ ഏറെ ആവേശമുണ്ടെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha