ബാഹുബലിയിലെ വീര നായികയുടെ ഗ്ലാമറസ് ഡാന്‍സ് പെര്‌ഫോമന്‍സിനെതിരെ പ്രതികരിച്ച വിമര്‍ശകര്‍ക്ക് മറുപടിയുമായി സംവിധായകന്‍

രാജമൌലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രമാണ് ബാഹുബലി. പ്രഭാസ് നായകനായി എത്തിയ ചിത്രത്തില്‍ വീര നായികയായി തമന്ന മുഖ്യ വേഷത്തില്‍ എത്തിയിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ പകുതിയോടെ ധീര വനിത നായകന്റെ പ്രണയത്തില്‍ തന്റെ ദൗത്യം പോലും മറക്കുന്ന നായികാ രൂപമായി മാറുന്നു. ഇത് കൂടാതെ തമന്നയുടെ ഗ്ലാമറസ് ഡാന്‍സ് പെര്‌ഫോമന്‍സും നിരൂപകരുടെ വിമര്‍ശനത്തിനു ഇരയായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിനു മറുപടി നല്‍കുകയാണ് സംവിധായകന്‍ രാജമൌലി.
'തുടക്കത്തില്‍ അവന്തികയെ സംബന്ധിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എനിക്ക് ദേഷ്യവും തോന്നിയിരുന്നു. പിന്നീട് എനിക്ക് മനസ്സിലായി, ലോകത്ത് പലതരം ആളുകളുണ്ട്, അതൊന്നും കാര്യമാക്കേണ്ട എന്ന്. അവന്തിക എന്നെ സംബന്ധിച്ച് മനോഹരമായ ഒരു സൃഷ്ടിയാണ്. അതിലെ ആ ഗാനരംഗവും.

ബാഹുബലി ഇന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്നത് എങ്കില്‍ ഒരു ഫ്രെയിമില്‍ പോലും മാറ്റം വരുത്തില്ല.' ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സില്‍ നല്‍കിയ അഭിമുഖത്തില്‍ രാജമൗലി പറഞ്ഞു.

https://www.facebook.com/Malayalivartha























