വിഡിയോയില്‍ എന്റെ ഭാര്യ അതിസുന്ദരിയാണ്...

വിവാഹശേഷവും ബോളിവുഡ് താരം പ്രിയങ്കയും ഗയകന്‍ നിക്ക് ജോനാസും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും യാത്രകളും, ചുറ്റിയടിക്കലും ഒക്കെ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോളിതാ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ ഗാനവും കൊണ്ടാടുകയാണ് ആരാധകര്‍.നിക്കിന്റേയും സഹോദരങ്ങളുടേയും സംഗീത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം
സക്കര്‍ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ വളരെ ഹോട്ടായി പ്രിയങ്ക പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയങ്കയും നിക്കും തമ്മിലുള്ള ചുംബന രംഗവും ഈ വീഡിയോയിലുണ്ട്. ഇതോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കൂടാതെ സംഗീത വീഡിയോയില്‍ പ്രിയങ്കയുടെ ഗ്ലാമര്‍ ബാത്ത് ഡബ്ബ് രംഗവുമുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.
വിഡിയോയില്‍ തന്റെ ഭാര്യയുടെ സൗന്ദര്യത്തെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് നിക്ക് ജോനാസ്. വിഡിയോയില്‍ എന്റെ ഭാര്യ അതിസുന്ദരിയാണ്...ഞാന്‍ എത്ര ഭാഗ്യവാനാണ് എന്നാണ് നിക്ക് കുറിച്ചിരിക്കുന്നത്.

ജോനാസ് സഹോദരന്മാര്‍ സക്കറിലൂടെ തിരിച്ചുവരുന്നെന്ന് പ്രിയങ്കയും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.നിക്കിനും പ്രിയങ്കയ്ക്കും പുറമേ സഹോദരന്‍ ഡാനിയേല്‍ ജെനാസ്, സോഫി ടര്‍ണര്‍ എന്നിവരും ഗാനരംഗത്തിലുണ്ട്.

https://www.facebook.com/Malayalivartha























