തുറന്ന് പറഞ്ഞ് രഞ്ജിനി... ഫെമിനിസം എന്ന ആശയം പുരുഷ വിരുദ്ധമല്ല; മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്

എന്നും എപ്പോഴും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നയാളാണ് രഞ്ജിനി ഹരിദാസ്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇടയ്ക്ക് സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനത്തിന് രഞ്ജിനി പാത്രമാകാറുണ്ടെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്യാറില്ല.
രഞ്ജിനി ഹരിദാസിന്റെ അവതരണം ഇല്ലാതെ ഒരു ഷോകളും മുന്നോട്ട് പോകാത്ത അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തില്‍. സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി ശ്രദ്ധേയയായത്. പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരെയും വെറുപ്പിച്ച രഞ്ജിനി സോഷ്യല്‍മീഡിയയില്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റിയായിരുന്നു. മലയാളം ബിഗ്‌ബോസിലും രഞ്ജിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോഴിതാ മീ ടൂവിനെപ്പറ്റി അഭിപ്രായം തുറന്ന് പറയുകയാണ് രഞ്ജിനി.
ഒരു ഷോയില്‍ സംസാരിക്കവേയാണ് രഞ്ജിനി മനസ് തുറന്നത്. ഫെമിനിസം എന്ന വാക്കിനെ പലരും വളച്ചോടിച്ചു, ഫെമിനിസം എന്ന ആശയം പുരുഷ വിരുദ്ധമല്ലെന്നാണ് രഞ്ജിനി പറയുന്നത്. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് പോലും വിഢിത്തമാണ്. മോശം അനുഭവം ഉണ്ടാകുമ്പോള്‍ മിണ്ടാതെ സഹിച്ച്, പിന്നീട് പ്രതികരിക്കുമ്പോഴാണ് മീ ടു ഉണ്ടാകുന്നതെന്നും താരം പറഞ്ഞു.
ഫെമിനിസത്തിന്റെ അര്‍ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കിക്കളഞ്ഞു. അതല്ല ഫെമിനിസം. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ലാത്ത കാലത്ത് രൂപംകൊണ്ട ശക്തമായ മൂവ്‌മെന്റ് ആണ് ഫെമിനിസം. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നല്ല. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ.
മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള സവിശേഷതകള്‍ പുരുഷനില്ല. നമ്മളെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഡിത്തമാണ്. ഞാന്‍ ഫെമിനിസ്റ്റാണ്. പക്ഷേ ഈ പുതിയ അര്‍ഥമുള്ള ഫെമിനിസ്റ്റ് അല്ല. ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്ന കാലമാണ്. പലരും ഫെമിനിസം എന്ന വാക്കിനെ തെറിയായിട്ടാണ് കാണുന്നത്.
മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടു ഉണ്ടാകില്ല. അതില്‍ പ്രസക്തിയില്ല. അങ്ങനെയൊരു സംഭവമുണ്ടായാല്‍ നോ പറയാനും പ്രതികരിക്കാനും എനിക്കറിയാം. പക്ഷേ അങ്ങനെയൊരു സാഹചര്യമില്ലാത്തവരുമുണ്ട്. അതുകൊണ്ടാകാം അവര്‍ പിന്നീട് പ്രതികിരിക്കുന്നത്. മീ ടു ക്യാംപെയിന്‍ നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്. പേരുപറയാതെയുള്ള മീ ടു വെളിപ്പെടുത്തലുകളോട് യോജിപ്പില്ല. ഒരു മാറ്റത്തിന് വേണ്ടിയാണല്ലോ ക്യാംപെയിന്‍. ആരാണ് മോശമായി പെരുമാറിയത് എന്നും എന്നോടാണ് പെരുമാറിയതെന്നും തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം.
ഈ ലോകത്ത് അവസരങ്ങള്‍ മുതലെടുക്കുന്നവരും ഉണ്ട്, വിട്ടുവീഴ്ചക്ക് തയ്യറായിട്ടുള്ളവരും ഉണ്ട്. അങ്ങനെ വരുമ്പോള്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തവരും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരും. അതിനോട് നോ പറയാന്‍ പറ്റാതെ വരുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്.
അടുത്തിടെ ഒരു ഷോയില്‍ ഇതുവരെ തുറന്നുപറയാത്ത അപകടത്തെപ്പറ്റി രഞ്ജിനി മനസു തുറന്നിരുന്നു. കാശ്മീരിലേയ്ക്ക് ബൈക്കില്‍ യാത്ര നടത്തുക ആയിരുന്നു. കൂടെയുള്ളവര്‍ മുന്‍പില്‍ പോയി. കാറ്റടിച്ചതിനേത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞു. അന്ന് വീണതിന്റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണിരുന്നതെങ്കില്‍ തീര്‍ച്ചയായും മരിച്ചേനെ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നന്നായി പരിക്കുപറ്റി. മുക്കാല്‍ മണിക്കൂറോളമാണ് സഹായിക്കാനാരും ഇല്ലാതെ അവിടെ നിന്നത്. അല്‍പസമയം കഴിഞ്ഞ് അതുവഴി വന്ന പ്രൊഫഷണല്‍ റൈഡര്‍മാരാണ് സഹായിച്ചത്. മുന്നില്‍ പോയവര്‍ ഞങ്ങള്‍ക്ക് അപകടം പറ്റിയെന്ന് അറിഞ്ഞു പോലുമില്ലായിരുന്നുവെന്നാണ് രഞ്ജിനി പറഞ്ഞത്.
https://www.facebook.com/Malayalivartha























