അവന്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ല; കമല്‍ഹാസ്സനെ തള്ളി ചേട്ടന്‍ ചാരുഹസ്സന്‍; അപ്പോള്‍ രജനികാന്തിന്റെ അവസ്ഥയോ?

തന്റെ സഹോദരനും നടനുമായ കമല്‍ഹാസ്സന്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് തുറന്നടിച്ച് ചേട്ടന്‍ ചാരു ഹസ്സന്‍. കമല്‍ ജന്മം കൊണ്ട് ബ്രഹ്മണന്‍ ആയത് കൊണ്ടാണ് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തില്ലെന്ന് പറയുന്നതെന്നും, അദ്ദേഹം ഒരു അഭിമുഖത്തിലാണ് സ്വന്തം സഹോദരന്‍ രാഷ്ട്രീയത്തില്‍ ശോഭിക്കില്ലെന്ന് ചാരുഹസ്സന്‍ തുറന്നടിച്ചത്.
വ്യക്തിപരമായി പറഞ്ഞാല്‍ രജനീകാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന അഭിപ്രായക്കാരനാണ് താന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്താണ് രജനി രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടി കണ്ട ആളുകളാണ് അവര്‍ രണ്ടുപേരും. രജനിയായാലും കമല്‍ ഹാസനായാലും രാഷ്ട്രീയത്തില്‍ പച്ച പിടിക്കില്ലെന്നും ഇത്രയും കാലം ഉണ്ടാക്കി വച്ച പേരും പെരുമയും നഷ്ടപ്പെടുത്താമെന്നേയുള്ളൂവെന്നും ചാരുഹാസന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ -2 വിന്റെ പ്രൊജക്ടില്‍ നിന്ന് കമല്‍ഹാസന്‍ പിന്‍മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. രാഷ്ട്രീയത്തിന്റെയും മറ്റും തിരക്കുകളിലാണ് കമലെന്നും അടുത്ത വര്‍ഷത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























