അക്ഷയ് കുമാറിന് വധഭീഷണി; പിന്നില്‍ ആരെന്നറിഞ്ഞ് ഭയന്ന് താരം

ബോളിവുഡ് താരം അക്ഷയ് കുമാറിന് വധഭീഷണി. അതും സ്വന്തം ഭാര്യ ട്വിങ്കിള്‍ ഖന്നയില്‍ നിന്ന്. സാഹസികത കാണിക്കാനായി തീയില്‍ കുളിച്ചു നില്‍ക്കുന്ന അക്ഷയ്ക്ക് പിന്നാലെ ഭാര്യയുടെ വക വധഭീഷണി വരികയായിരുന്നു. തന്റെ ആദ്യ വെബ് സീരീസായ 'ദ എന്‍ഡി'ന്റെ ലോഞ്ചിന് എത്തിയതായിരുന്നു താരം. ലോഞ്ചിന്റെ ഭാഗമായി വേദിയെ ആവേശത്തിലാഴ്ത്താന്‍ തീയില്‍ കുളിച്ചാണ് താരം സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. ആക്ഷന്‍ സീനുകളോടും സ്റ്റണ്ട് സീനുകളോടുമൊക്കെ അതീവ താല്‍പ്പര്യമുള്ള താരം 'തീയില്‍ കുളിച്ചതു' പോലെ സ്റ്റേജിലെത്തിയപ്പോള്‍ ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് അക്ഷയിനെ എതിരേറ്റത്. ലോഞ്ചിന്റെ ചിത്രങ്ങള്‍ അക്ഷയ് തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. അധികം വൈകാതെ അക്ഷയ് കുമാറിന്റെ ട്വീറ്റിന് മറുട്വീറ്റുമായി ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയും രംഗത്തെത്തി. തീയില്‍ നില്‍ക്കുന്ന ഭര്‍ത്താവിനെ കണ്ട ഞെട്ടലോടെയായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്. 'വീട്ടിലേക്കു വരൂ, ഞാന്‍ നിങ്ങളെ കൊല്ലാന്‍ പോവുകയാണ്- തീയിനെ അതിജീവിച്ച് നിങ്ങളെത്തിയാല്‍' എന്നായിരുന്നു ട്വിങ്കിളിന്റെ രസകരമായ ട്രോള്‍.
അതിസാഹസികമായ സ്റ്റണ്ട് സീനുകള്‍ ചെയ്യാന്‍ ഏറെ താല്‍പ്പര്യമുള്ള ബോളിവുഡ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അക്ഷയ് കുമാര്‍. ഞാനെന്നെ ഒരു സ്റ്റണ്ട്മാന്‍ എന്നാണ് ആദ്യം വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്, അതിനു ശേഷമേ ആക്റ്റര്‍ എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നുള്ളൂ എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
ധാരാളം ആക്ഷനും സംഘട്ടനങ്ങളുമെല്ലാമുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് 'ദ എന്‍ഡ്'. മകന്‍ ആരവ് ആണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് കടന്നുചെല്ലാനുള്ള ആശയം തനിക്ക് നല്‍കി പ്രചോദനമായതെന്ന് അക്ഷയ് കുമാര്‍ ലോഞ്ചിനിടെ പറഞ്ഞു. 'ഡിജിറ്റല്‍ പ്ലാറ്റ്ഫോം എനിക്ക് ഏറെ? ആവേശം സമ്മാനിക്കുന്നുണ്ട്. ഈ ഷോയോടെ ഡിജിറ്റല്‍ സ്ട്രീമിംഗ് ലോകത്തേക്കുള്ള എന്റെ അരങ്ങേറ്റം കുറിക്കുകയാണ്. എക്സ്ട്രാ ഓഡിനറി ആയ കാര്യങ്ങള്‍ ചെയ്ത് ഈ മീഡിയത്തിലൂടെ യൂത്തിന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു,' അക്ഷയ് കുമാര്‍ പറയുന്നു.
https://www.facebook.com/Malayalivartha























