പരിപാടിക്ക് അവതാരകനില്ല; ഒടുവില്‍ അവതാരകനായി കസറി മമ്മൂക്ക

പരിപാടിയില്‍ അവതാരകനില്ല ഒടുവില്‍ അവതാരകനായി കയറി മമ്മൂക്ക എല്ലാവരെയും ഞെട്ടിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ പ്രശാന്ത്.
ചടങ്ങില്‍ അവതാരകനായി മാറിയെന്ന് മാത്രമല്ല സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരെടുത്ത് അവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
പ്രശാന്തിന്റെ കുറിപ്പ് വായിക്കാം
'മോനെ പ്രശാന്തേ..' ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു.. ആഘോഷിക്കാന്‍ നിന്ന എന്നെ പണിയെടുപ്പിക്കാന്‍ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് പിടികിട്ടി..
നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ചും പായ്ക്ക്അപ് പാര്‍ട്ടിയും ആങ്കര്‍ ചെയ്യാന്‍ ഉള്ള വിളി ആണ്.. പെട്ടൂ.
ഞങ്ങള്‍ മൂവരും പിന്നെ കാര്യത്തിലേയ്ക്ക് കടന്നു...'നീ അവിടെ ഇരിക്ക് , ഇന്ന് ഞാന്‍ അവതാരകനാകാം', ഘനഗാംഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങള്‍ തല ഉയര്‍ത്തി..എന്റെ കൈയില്‍ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. ക്ഷീണം വകവയ്ക്കാതെ, കാണികളുടെ ഊര്‍ജം ആവാഹിച്ച് അദ്ദേഹം തുടങ്ങി..
2 മണിക്കൂറോളം ഒറ്റനില്‍പില്‍ നിന്ന്, എല്ലാ അണിയറപ്രവര്‍ത്തകരെയും പേരെടുത്തു വിളിച്ചു. പിന്നീട് വിശേഷം പങ്കുവച്ച്, സെല്‍ഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയമാക്കി..
സിനിമയില്‍ ജോലി ചെയ്ത ഓരോരുത്തരുടെയും പേര് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അദ്ഭുതപ്പെട്ടു..മമ്മൂക്കാ.. അങ്ങ് അദ്ഭുതം ആണ്.. സിനിമയെ പുണരാന്‍ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം...ദ് കിങ് ഈസ് ബാക്ക്...
https://www.facebook.com/Malayalivartha























