തപ്‌സിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കരീന

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്കെത്തിയ താരമാണ് തപ്‌സി പന്നു. പ്രണയത്തെക്കുറിച്ചും മീ ടൂ മൂവ്‌മെന്റിനെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുമൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അത്തരത്തിലുള്ളൊരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.തനിക്ക് ഡേറ്റിങ്ങ് നടത്താന്‍ ആഗ്രഹമുള്ളയാളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്.
ബോളിവുഡിന്റെ തന്നെ സ്വന്തം താരപുത്രനനായ തൈമുറിനൊപ്പം ഡേറ്റിങ്ങ് നടത്താനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു തപ്‌സിയുടെ തുറന്നുപറച്ചില്‍. ബോളിവുഡ് സിനിമാലോകത്തുനിന്നും ഡേറ്റിങ്ങിനായി ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോഴായിരുന്നു തപ്‌സി ഈ മറുപടി നല്‍കിയത്. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമുര്‍ അലി ഖാന്‍ പട്ടൗഡിയുമായി ഡേറ്റിങ്ങ് നടത്താനാവുമോയെന്നായിരുന്നു താരം ചോദിച്ചത്. തൈമൂറിനെ കാണാനും സമയം ചെലവഴിക്കാനും ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി നേരത്തെയും പലരും എത്തിയിരുന്നു.
തൈമൂറിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി രണ്‍വീര്‍ സിംഗും രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹറിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിതച്ച് തുറന്നുപറഞ്ഞത്.

ഡേറ്റിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് താല്‍പര്യമില്ലെന്നും ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് ചോദിച്ചാല്‍ അത് താന്‍ പറയാമെന്നും തപ്‌സി പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

https://www.facebook.com/Malayalivartha























