മുടക്കുന്ന പണം തിരിച്ച് കിട്ടണം എന്നു തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്; അത് മനസ്സില്‍വച്ചുകൊണ്ടാണ് ഓരോ ചിത്രങ്ങളും ഒരുക്കുന്നത്... പണത്തിനു വേണ്ടി തന്നെയാണ് ഇവിടെ ആളുകള്‍ സിനിമ ചെയ്യുന്നത്- യഥാര്‍ഥത്തില്‍ സന്തോഷ് പണ്ഡിറ്റ് ഒരു കോപ്പുമല്ലെന്ന് തനിയ്ക്ക് നന്നായി അറിയാമെന്ന് സ്വയം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

യഥാര്‍ഥത്തില്‍ സന്തോഷ് പണ്ഡിറ്റ് ഒരു കോപ്പുമല്ലെന്ന് തനിയ്ക്ക് നന്നായി അറിയാമെന്ന് ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിൽ നടൻ സന്തോഷ് പണ്ഡിറ്റ്. നമ്മള്‍ സൂപ്പര്‍ സ്റ്റാറാണെന്ന് പറഞ്ഞാല്‍ മാത്രമേ ജനം യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍ ആരാണ് എന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളുവെന്നും അദ്ദഹം പറഞ്ഞു. ഒരു യഥാര്‍ഥ കലാകാരന്‍ ആരാണെന്നുളള തിരച്ചിലില്‍ നിന്ന് തനിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലായി.
ഇന്നത്തെ സമൂഹത്തിന്റെല ചിന്തഗതി എന്താണെന്നും അവര്‍ക്ക് എന്താണ് വണ്ടതെന്നുമുള്ളത് തനിയ്ക്ക് കൃത്യമായി അറിയാം. എല്ലാവര്‍ക്കും ആവശ്യം വിനോദമാണ് ജനങ്ങളുടെ താല്‍പര്യം അടിക്കടി മാറുന്നുമുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ക്ക് അതെങ്കനെ നല്‍കും എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് ചിത്രങ്ങള്‍ നൂറ് ദിവസം തികച്ച് ഓടാറില്ല, പകരം ഓടുന്ന ചിത്രങ്ങള്‍ ഇടിയും നാലഞ്ച് പേര്‍ മരിച്ചു വീഴുന്നതുമായ സിനിമകളാണ്. അത്തരം സിനിമകള്‍ക്ക് വന്‍ കയ്യടിയാണ് ലഭിക്കുന്നത്. ഇതാണോ കലയെന്നും ചോദിക്കുന്നുണ്ട്. കാര്യങ്ങള്‍ റിവേഴ്സ് ഓഡറില്‍ നോക്കി കാണുന്ന ആളാണ് ഞാന്‍. എന്റെ ചിത്രങ്ങള്‍ നൂറ് ശതമാനം പെര്‍ഫെക്ഷന്‍ വേണ്ടെന്നാണ് എന്റെ തീരുമാനം. എന്റെ വീട് വിറ്റ് കലയുണ്ടാക്കാമെന്ന് വിചാരിച്ചിട്ടില്ലെന്നും പണ്ഡിറ്റ് പറഞ്ഞു.
സിനിമയോടെ സാഹിത്യത്തിനോടൊ കലയോടൊ ഒരുപരിധി വിട്ടുള്ള സ്നേഹമെന്നും തനിയ്ക്കില്ലെന്നും താരം തുറന്ന് സമ്മതിച്ചിട്ടുണ്ട്. മുടക്കുന്ന പണം തിരിച്ച് കിട്ടണം എന്നു തന്നെയാണ് താന്‍ ആഗ്രഹിക്കുന്നത്. അത് മനസ്സില്‍വച്ചുകൊണ്ടാണ് ഓരോ ചിത്രങ്ങളും ഒരുക്കുന്നത്. പണത്തിനു വേണ്ടി തന്നെയാണ് ഇവിടെ ആളുകള്‍ സിനിമ ചെയ്യുന്നത്. താനും ഒരു ബിസിനസുകാരന്‍ തന്നെയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
കലയെ സ്നേഹിക്കുന്നവര്‍ സാമൂഹിക പ്രതിബന്ധത കാണിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ ഇവിടെ ആരും അതിന് തയ്യാറാകുന്നില്ല. നേഴ്സുമാരുടെ സമരത്തെ പിന്തുണച്ച് സിനിമ എടുത്ത് അവാര്‍ഡ് മേടിച്ചവര്‍ പേലും അവര്‍ സമരം ചെയ്ത ഇടത്ത് പോയിട്ടില്ല. ഇന്നും അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദാപുരം കോളനി, ഗര്‍ഭിണികള്‍ മരിച്ചു വീഴുന്ന അട്ടപ്പാടി എന്നിവിടങ്ങളിലൊക്കെ എത്ര സംവിധായകര്‍ പോയിട്ടുണ്ട്. എന്നാല്‍ ഇവിടെയാക്കെ പോയി തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്ത ആളാണ് താനൊന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
സമൂഹത്തില്‍ മുഖം മൂടിയില്ലാതെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താന്‍. അതുകൊണ്ട് തന്നെ പ്രേക്ഷകരുമായി നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ഇടപെടുന്നുമുണ്ടെ്. സാധാരണ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കഴിച്ചു കൂട്ടുകയെന്നതിലുപരി, പ്രമുഖനാവണമെന്ന മോഹവും തന്റെയുള്ളില്‍ കടന്നു കൂടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























