മലയാളം അറിയില്ലെന്ന് പറഞ്ഞ മുസത്ഫ ഡബ്ബിംഗിനും തയ്യാറായി

ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്നു പ്രിയാമണി. വിവാഹത്തോടെയാണ് താരം ബ്രേക്കെടുത്തത്. നൃത്തപരിപാടികളില്‍ താരം സാന്നിധ്യം അറിയിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും. സിസിഎല്ലുമായി ബന്ധപ്പെട്ടായിരുന്നു താരം മുസത്ഫയെ പരിചയപ്പെട്ടത്. വിവാഹത്തിന് ശേഷം താരം മതം മാറുമെന്നായിരുന്നു പലരും കരുതിയതെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
ബോളിവുഡില്‍ ഷാരൂഖ് ഖാനൊപ്പം നൃത്തം ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ആ അനുഭവം അടിപൊളിയായിരുന്നു. കാണുന്നത് പോലെ തന്നെ അദ്ദേഹം ഫ്രണ്ട്‌ലിയാണ്. നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യാറുണ്ട് അദ്ദേഹം. പാക്കപ്പിന് ശേഷവും അദ്ദേഹവും ഫുള്‍ എനര്‍ജിറ്റിക്കായി ഇരിക്കാറുണ്ട്. പാക്കപ്പിന് ശേഷം അടുത്ത ദിവസത്തെ സ്‌റ്റെപ്പിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം പോവുന്നത്.
ഒരുതാരത്തെ ഇഷ്ടമല്ലെന്ന് പെട്ടെന്ന് പറയാനാവും. സിനിമ വിജയിച്ചയോന്നുള്ളതല്ല കാര്യം. എന്നാല്‍ അതിന് പുറകിലുള്ള പരിശ്രമത്തെയാണ് അഭിനന്ദിക്കേണ്ടത്. അതേക്കുറിച്ചൊന്നും ആരും ശ്രദ്ധിക്കാറില്ല. മുസ്തഫയ്‌ക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു. തനിക്ക് മലയാളം അറിയില്ലെന്നായിരുന്നു പുള്ളി പറഞ്ഞത്. പരസ്യ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് ഇത് താന്‍ തന്നെ ഡബ്ബ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞതെന്നും പ്രിയാമണി പറയുന്നു.
https://www.facebook.com/Malayalivartha























