ടോയ്ലറ്റ് ഇല്ല; സ്വന്തം അച്ഛനെതിരെ കേസുകൊടുത്ത കൊച്ചുമിടുക്കി: അഭിനന്ദനവുമായി വിജയ് സേതുപതി

വീട്ടില്‍ ടൊയ്‌ലറ്റ് പണിയാത്തതിനാല്‍ സ്വന്തം അ്ചഛനെതിരെ കേസുകൊടുത്ത് താരമായ ഏഴുവയസ്സുകാരി ഹനീഫ സാറയെ അഭിനന്ദിച്ച് നടന്‍ വിജയ് സേതുപതി.
ചാനല്‍ പരിപാടിയായ 'നമ്മ ഒരു ഹീറോ'യിലൂടെ വിജയ് സേതുപതിയാണ് ഏഴുവയസ്സുകാരിയായ ഹനീഫ സാറയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. 'ഇന്നത്തെ അതിഥി വളരെ ചെറിയ കുട്ടിയാണെങ്കിലും നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ഹനീഫയെ കണ്ടു പഠിക്കാന്‍ ഒരുപാടുണ്ട്,' എന്ന മുഖവുരയോടെയായിരുന്നു വിജയ് സേതുപതിയുടെ പരിചയപ്പെടുത്തല്‍.
വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലെ ഹെയ്‌സാനുള്ള, മെഹനിന്‍ ദമ്പതികളുടെ മകളാണ് രണ്ടാം ക്ലാസ്സുകാരിയായ ഹനീഫ സാറ. വീട്ടില്‍ ടോയ്ലറ്റ് ഇല്ലാത്തതിന്റെ പേരില്‍ സ്വന്തം അച്ഛനെതിരെ പരാതി നല്‍കിയാണ് ഈ മിടുക്കികുട്ടി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വെറുതെ പരാതി കൊടുക്കുക മാത്രമല്ല, വീട്ടില്‍ ടോയ്ലറ്റ് എന്ന സ്വപ്നം പൂര്‍ത്തീകരിക്കുകയും ചെയ്തു ഹനീഫ. ഹനീഫയുടെ കഥ അറിഞ്ഞതോടെ കളക്ടര്‍ എസ്.എ. രാമന്‍ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ഹനീഫയുടെ വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കി. ഒപ്പം ശൗചാലയങ്ങള്‍ ഇല്ലാത്ത ചുറ്റുവട്ടത്തുള്ള നൂറോളം വീടുകളില്‍ ടോയ്ലറ്റ് സൗകര്യം ഒരുക്കാനും കളക്ടര്‍ തയ്യാറായി. ആമ്പൂര്‍ നഗരസഭയുടെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഹനീഫ ഇന്ന്.
ശൗചാലയം ഉപയോഗിക്കണം വീടിനു പുറത്ത് പോകരുത് എന്നൊക്കെ സ്‌കൂളില്‍ പഠിപ്പിക്കുന്നു. ടിവി പരസ്യങ്ങളിലും അതു തന്നെ കാണുന്നു. വീട്ടില്‍ വന്ന് അതേ തെറ്റുതന്നെ ചെയ്യുമ്പോള്‍ എനിക്ക് ഷെയിം ആയി,' എന്തിനാണ് അച്ഛനെതിരെ പരാതി നല്‍കിയത് എന്ന വിജയ് സേതുപതിയുടെ ചോദ്യത്തിന് ഹനീഫ മറുപടി പറഞ്ഞതിങ്ങനെ.
അച്ഛനെതിരെ പരാതി കൊടുക്കുന്ന കാര്യം ഹനീഫ ആദ്യം പറഞ്ഞത് ഉമ്മ മെഹനിനോടാണ്. മെഹനിന്‍ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ കുഞ്ഞുകുട്ടിയല്ലേ, പാതിവഴി പോയി തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ ഹനീഫയെ മെഹനിന്‍ തടഞ്ഞില്ല. എന്നാല്‍ വീട്ടില്‍ നിന്നും തന്നെ പരാതി തയ്യാറാക്കിയായി ഉറച്ച തീരുമാനത്തോടെയായിരുന്നു ഹനീഫയുടെ പൊലീസ് സ്റ്റേഷനിലേക്കുള്ള പോക്ക്. പരാതിയുമായെത്തിയ ഏഴുവയസ്സുകാരിയെ കണ്ട് എസ് ഐ വലര്‍മതിയും അമ്പരന്നു.
https://www.facebook.com/Malayalivartha























