Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

നല്ല കഥകളുമായി എന്നെ സമീപിക്കുന്ന ആളുകളോട് പോലും എനിക്ക് വരാനാകില്ലെന്ന് പറഞ്ഞ് നിരസിക്കേണ്ടി വരാറുണ്ട്; സിനിമയിലേയ്ക്ക് തിരിച്ചുവരവ് നടത്താത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശോഭന

27 APRIL 2019 02:49 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശോഭന സിനിമയിലേക്ക് തിരിച്ച് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെ കാലമായി നടി ശോഭന എന്താണ് സിനിമയിലേക്ക് തിരിച്ച് വരാത്തത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിരുന്നില്ല. ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്നെ അക്കാര്യം പറഞ്ഞിരിക്കുകയാണ്. കുറേയധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്.

അവയില്‍ പല കഥകളും വളരെ നല്ലതുമാണ്. സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്. വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറുമാസം അല്ലെങ്കില്‍ ഒരു കൊല്ലം മുമ്പ് ഒക്കെ ബുക്ക് ചെയ്തിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി അതെത്ര നല്ലതായാലും അത് ക്യാന്‍സല്‍ ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. ഇപ്പോള്‍ നല്ല കഥകളുമായി എന്നെ സമീപിക്കുന്ന ആളുകളോട് പോലും എനിക്ക് വരാനാകില്ലെന്ന് പറഞ്ഞ് നിരസിക്കേണ്ടി വരാറുണ്ട്. ഇതാണ് എന്റെ പ്രശ്‌നം.

ഇനിയിപ്പോള്‍ എല്ലാ പെര്‍ഫോമന്‍സുകളും ക്യാന്‍സല്‍ ചെയ്ത് കാത്തിരുന്നാല്‍ നല്ല ഓഫറുകളും വരുകയില്ല. വരുമ്പോള്‍ അതിശക്തമായ മഴ പോലെ വരികയും ചെയ്യുമെന്ന് ശോഭന പറയുന്നു. നൃത്തവും സംഗീതവും മിത്തും സംയോജിപ്പിച്ച് ദുബായില്‍ ശനിയാഴ്ച നടത്തുന്ന ഭവ് എന്ന നൃത്ത പരിപാടിയുടെ തിരക്കിലാണ് നടിയിപ്പോള്‍. ചെന്നൈയിലെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് നൃത്ത പരിപാടി അവതരിപ്പിക്കുന്നത്.

മലയാളത്തില്‍ തിര എന്ന ചിത്രത്തിലായിരുന്നു അവസാനമായി ശോഭന അഭിനയിച്ചത്. നിലവില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ശോഭന ഇപ്പോള്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റ് താരജോഡിയായിരുന്ന സുരേഷ് ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ഈ സിനിമയുടെ തിരക്കഥ എഴുത്തുപണികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. സംവിധാനത്തിനൊപ്പം അനൂപ് തന്നെയാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും. ഹ്യൂമറിന് പ്രധാന്യം നല്‍കി ഒരുക്കുന്ന കുടുംബ ചിത്രമായിരിക്കും. ചെന്നൈയില്‍ നടക്കുന്ന കഥയാണ് സിനിമയിലൂടെ കാണിക്കുന്നത്. ശോഭനയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം വമ്പന്‍ താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. നടി നസ്രിയ നസീമും ചിത്രത്തിലുണ്ടാവും. ജൂണിലാണ് സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നത്. അല്‍ഫോന്‍സാണ് സംഗീതം. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends