Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

സീരിയൽ നടി അമ്പിളിദേവിയുടെ മുൻ ഭർത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; ആത്മഹത്യാശ്രമത്തിന് പിന്നിൽ ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കിയ ശേഷം യുവതിയെ ചതിച്ചതോടെ:- തൊട്ടുപിന്നാലെ യുവതിക്കെതിരെ മോഷണകേസ് കൊടുത്ത് സീരിയൽ മേഖലയിലെ മറ്റൊരു പെൺകുട്ടി

28 APRIL 2019 11:40 AM IST
മലയാളി വാര്‍ത്ത

പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാമറാമാൻ ലോവലിന്റെ കാമുകിയുടെ പേരില്‍ മോഷണക്കേസ്. സീരിയൽ നടി അമ്പിളി ദേവിയുടെ മുൻ ഭർത്താവായിരുന്ന ലോവൽ ശ്രദ്ധേയനായത് സെറ്റിൽ ആദ്യഭാര്യയുടെ വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ചതോടെയായിരുന്നു. പിന്നീട് കരുനാഗപള്ളി സ്വദേശിയായിരുന്ന ഒരു യുവതിയുമായി ലോവല്‍ ലിവിങ് ടുഗെദറില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെയാണ് ലോവല്‍ വിവാഹവാഗ്ദാനം നല്‍കി ഈ യുവതിയെ പണം തട്ടിയെടുത്ത ശേഷം കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം എത്തിയത്.

ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കിയ ശേഷം യുവതിയെ ചതിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. തന്നെ ഇത്രയും നാൾ ലോവൽ ചതിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ യുവതി ചോദിക്കാനെത്തിയപ്പോൾ ലോവലും വീട്ടുകാരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്നാണ് യുവതി റെയിൽവേ സ്റ്റേഷനിലെത്തി വിഷം കഴിച്ചത്. ലോവലിന്റെയും ബന്ധുക്കളുടെയും ക്രൂരമർദ്ദനമേറ്റതിനെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഗൾഫിൽ നിന്ന് എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ വൻ ദുരൂഹത ഉണ്ടെന്നാണ് നിഗമനം.

ഇപ്പോള്‍ ഈ യുവതിക്ക് എതിരെയാണ് പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ സിന്ത എന്ന സിരീയില്‍ മേഖലയില്‍ തന്നെയുള്ള യുവതി പരാതി നല്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്നും രണ്ടു ദിവസം തന്റെ ബന്ധുവിനെ താമസിപ്പിക്കാമോ എന്നും സീരിയലിലെ മഹേഷ് എന്ന സംവിധായകനാണ് സീരിയലില്‍ ഹെയര്‍ഡ്രസറായ തന്നെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ലോവല്‍ യുവതിയെ തന്റെ വീട്ടിലെത്തിച്ചു.

ഇതിന് പിന്നാലെ യുവതി താന്‍ ലോവലിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും മോതിരം മാറിയെന്നും സിന്തയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ താമസിച്ച യുവതി പണവും തന്റെ ഡയമണ്ട് മോതിരവും അപഹരിച്ച ശേഷം മുങ്ങുകയുമായിരുന്നു എന്നാണ് സിന്ത പൊലീസില്‍ പരാതി നല്‍കിയത്. മോതിരവും പണവും മോഷണം പോയെങ്കിലും യുവതിയാണോ മോഷ്ടിച്ചത് എന്ന് സംശയം മാത്രമായിരുന്നുവെന്നും എന്നാല്‍ ഈ യുവതിയുടെ കൈയില്‍ മോതിരം കിടക്കുന്നതിന്റെ ചിത്രം ഷിജിന്‍ എന്നൊരാള്‍ അയച്ചതോടെയാണ് പരാതി നല്‍കിയതെന്നും സിന്ത പറയുന്നു.

അതേ സമയം പൊലീസ് മഹേഷിനെയും ലോവലിനെയും ആരോപണവിധേയയായ യുവതിയെയും ബന്ധപ്പെട്ട് ഉടന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ലോവലും യുവതിയും ഇതുവരെയും സ്റ്റേഷനില്‍ എത്തിയിട്ടില്ല. മഹേഷ് എത്തിയെങ്കിലും ഇയാള്‍ യുവതിയെ സംരക്ഷിക്കുന്ന മൊഴിയാണ് സ്വീകരിച്ചതെന്നാണ് സൂചന.

സീരിയൽ നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായ സമയത്ത് അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷം വൻ വിവാദമുണ്ടാക്കിയിരുന്നു. ഇതോടെ അമ്പിളിദേവിയെ പലതരത്തിലും അവഹേളിക്കുന്ന വാർത്തകൾ പ്രചരിച്ചു. എന്നാൽ തങ്ങളുടെ ബന്ധം പിരിയാൻ ഉണ്ടായ സാഹചര്യം പുറത്ത് പറയാൻ അമ്പിളി തയ്യാറായിരുന്നില്ല. അമ്പിളിയും ആദിത്യനുമായിട്ടുള്ള വിവാഹത്തിന് മുമ്പ് തന്നെ ലോവൽ മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറിൽ ആണെന്നുള്ള റിപ്പോർട്ടുകൾ ദിവസങ്ങൾക്ക് മുമ്പ് സീരിയൽ രംഗത്ത് നിന്നുമെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends