Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ.. തൊഴിലാളി ദിനത്തിൽ അച്ഛന്റെ ചിത്രം പോസ്റ്റ് ചെയ്ത് നടന്‍ ആന്റണി വര്‍ഗീസ്

02 MAY 2019 10:33 AM IST
മലയാളി വാര്‍ത്ത

തന്റെ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് നടന്‍ ആന്റണി വര്‍ഗീസിന്റെ തൊഴിലാളി ദിനാശംസകള്‍. കാവല്‍ മാലാഖ എന്ന സ്വന്തം ഓട്ടോയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അച്ഛന്റെ ചിത്രത്തോടൊപ്പമായിരുന്നു ആന്റണി ആശംസയര്‍പ്പിച്ചത്. “തൊഴിലാളിദിനാശംസകള്‍.. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാന്‍ വന്നപ്പോള്‍ നിര്‍ബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചു നിര്‍ത്തിയതാ..”- ചിത്രത്തിനൊപ്പം ആന്റണി വര്‍ഗീസ് കുറിച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത തികച്ചും സാധാരണ കുടുംബത്തില്‍ നിന്നും വന്ന വ്യക്തിയാണ് താനെന്ന് പല അഭിമുഖങ്ങളിലും ആന്റണി ആവര്‍ത്തിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് താരത്തിന്റെ പോസ്റ്റിന് താഴെ ലഭിക്കുന്നത്. രാവിലെ മുതല്‍ കുറെ തൊഴിലാളി ദിനാശംസകള്‍ കണ്ടു. പക്ഷെ ഇതാണ് ഒരുപാട് സന്തോഷം തോന്നിയ ഫോട്ടോ’ എന്നും ‘ വലിയ സെലിബ്രിറ്റി ആയിട്ടും ഇഷ്ടം പോലെ ഫാന്‍സുണ്ടായിട്ടും സ്വന്തം അച്ഛന്‍ ഓട്ടോ ഡ്രൈവറാന്ന് പറയാന്‍ മടി കാണിക്കാത്ത പെപ്പെയുടെ മനസിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംവിധായകന്‍ അരുണ്‍ ഗോപിയും ആന്റണിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഒരു മകന്‍ ഇതിലും നന്നായി എങ്ങനെയാണ് തൊഴിലാളിദിനം ആശംസിക്കുക അഭിമാനം ആന്റപ്പാ എന്നാണ് അരുണ്‍ ഗോപി കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (17 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (24 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (29 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (33 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (51 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends