ജാക്ക് ഡാനിയേലിന്റെ സെറ്റില്‍ കണ്ണുമടച്ച് ധ്യാനത്തിലിരിക്കുന്ന ദിലീപിൻറെ ചിത്രം വൈറൽ

ജാക്ക് ഡാനിയേലിന്റെ സെറ്റില്‍ നിന്നുളള ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യോഗ ചെയ്യുന്ന പോലെ ഇരിക്കുന്ന ദിലീപിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ദിലീപിന്റെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നൂ കൂടി ആണിത്.
നടന്റെ തിരിച്ചു വരവ് പ്രകടമാക്കിയ ചിത്രമായിരുന്നു അരുൺ ഗോപിയുടെ രാമലീല.അതിനു ശേഷം കൈ നിറയെ ചിത്രങ്ങളായിരുന്നു ദിലീപിന്.ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ നടന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയാണ് സിനിമ മുന്നേറിയിരുന്നത്. നടന്റെതായി അണിയറയില്‍ പ്രൊഫസര്‍ ഡിങ്കന്‍,ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha

























