Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലാ പുത്തന്‍ പള്ളിക്കുന്നിലെ കൊച്ചു വാടക വീട്ടിലായിരുന്ന റിമി ഗായികയായി മാറി, നാട്ടിന്‍ പുറങ്ങളിലെയും നഗരങ്ങളിലുെയും ഗാനമേളകളിലെ മിന്നും താരമായി മാറിയതോടെ പാലായുടെ ഹൃദയ ഭാഗത്ത് തന്നെ വീട് സ്വന്തമാക്കി: വിവാഹശേഷം തൃശൂരിലും എറണാകുളത്തുമായി ആഡംബര ജീവിതം നയിക്കുന്നതിനിടയിലും കുട്ടികളില്ലത്ത ദുഃഖം റിമിയെ അലട്ടി- റോയ്‌സുമായുള്ള ജീവിതം റിമി അവസാനിപ്പിക്കുന്നുവെന്ന് വിശ്വസിക്കാനാകാതെ പാലാക്കാര്‍

03 MAY 2019 12:36 PM IST
മലയാളി വാര്‍ത്ത

എന്നാ ഒണ്ട് വിശേഷം, സുഖമല്ലേ ഇന്ന് ചോറിന് എന്നതാരൂന്നൂ കൂട്ടാന്‍ തനി പാലാ ഭാഷ പറഞ്ഞ് മിനി സ്‌ക്രീനില്‍ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ റിമി , റോയ്‌സുമായുള്ള ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്ത പാലാക്കാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. പാലാ ളാലം പള്ളിയില്‍ ക്വയറില്‍ പാടി, പിന്നീട് സെന്റ് മേരീസ് സ്‌കൂളില്‍ നിന്നു കലോല്‍സവ വേദികളില്‍ തിളങ്ങിയ റിമിയുടെ വളര്‍ച്ച പ്രശസ്തമായ ആ പൊട്ടിച്ചിരിപ്പോലെ വളരെ പെട്ടെന്നായിരുന്നു.

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ആദ്യ ഗാനം പാടുമ്പോള്‍, പാലാ പുത്തന്‍ പള്ളിക്കുന്നിലെ കൊച്ചു വാടക വീട്ടിലായിരുന്നു റിമിയും കുടുംബവും . എനിക്ക് അറിയപ്പെടുന്ന പിന്നണി ഗായികയായി മാറണം. പറ്റിയാല്‍ അഭിനയ രംഗത്തും ഒരു കൈ നോക്കണം. എന്റെ അമ്മയുടെ ആഗ്രഹവും ഇതു തന്നെ അന്ന് റിമി പറഞ്ഞു. മുന്‍ സൈനികനായിരുന്ന അച്ഛന്‍ ടോമിയും അമ്മ റാണിയും ഒരു കാലത്ത് കലാ രംഗത്തുണ്ടായിരുന്നവര്‍. മുത്തച്ഛന്‍ വക്കച്ചനും മികച്ച കലാകാരന്‍ ആ പാരമ്പര്യമാണ് റിമിക്ക് കിട്ടിയത്.

പിന്നണി ഗായികയായും ടെലിവിഷന്‍ അവകതാരകയായും കുടുംബ സദസുകളില്‍ ശ്രദ്ധേയയായ റിമി ദൂരദര്‍ശിനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്തന്. 2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനം ഹിറ്റായതോടെ റിമിക്കും തിരക്കേറി. പിന്നീട് പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധ വേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി അരക്കെട്ടുറപ്പിച്ചു.

ഹണീ് ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്‌സതാരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി. 2012 ല്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഷോയിക്കിടെ തുംപാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടു വയ്ക്കാന്‍ വേദിയിലെത്തിയ ഹിന്ദി സിനിമാ താരം ഷാരൂഖ് ഖാന്‍ റിമിയെ എടുത്ത് പൊക്കിയുയര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

വളരെ സരസമായി സംസാരിക്കുന്ന റിമിയുടെ പ്രകൃതമാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും. പാലാക്കാരി ആയതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് പലപ്പോഴും റിമി പറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് നാട്ടിന്‍ പുറങ്ങളിലെയും നഗരങ്ങളിലുെയും ഗാനമേളകളിലെ മിന്നും താരമായിരുന്നു റിമി
വാടക വീട്ടില്‍ നിന്നും മാറി പാലായുടെ ഹൃദയ ഭാഗത്ത് തന്നെ മനോഹരമായൊരു വീട് സ്വന്തമാക്കിയ റിമി വിവാഹശേഷം തൃശൂരിലും എറണാകുളത്തുമായിട്ടായിരുന്നു താമസം. റോയിസുമായുള്ള അകല്‍ച്ചയും വേര്‍പിരിയലും ജന്മനാട്ടിലും ഇപ്പോള്‍ ടിവി പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയമാണ്. കുട്ടികളില്ലാത്തതും റിമിയെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയാനായി തീരുമാനിച്ചത്. റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇരുവരും കോടതിയിലേക്കെത്തിയിരുന്നു. 11 വര്‍ഷത്തെ ദൗമ്ബത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പരസ്പരസമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയാണന്നും ഇവരുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.

വേദിയെ ഇളക്കിമറിക്കുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി ടോമി ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. കാണികളെ ത്രസിപ്പിച്ച് നിര്‍ത്താന്‍ പ്രത്യേക മിടുക്കാണ് താരത്തിന്. എങ്ങനെയാണ് റിമിക്ക് ഇത്രയും എനര്‍ജി കിട്ടുന്നതെന്ന് ചോദിച്ച് നിരവധി പേരെത്തിയിരുന്നു. ഗായികയായി മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്നും റിമി തെളിയിച്ചിരുന്നു. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണവുമായാണ് ഒന്നും ഒന്നും മൂന്നിന്റേത്. റിമി ടോമി അവതരിപ്പിച്ചിരുന്ന പരിപാടി രണ്ടാം സീസണുമായും എത്തിയിരുന്നു. തനിക്ക് മുന്നിലേക്കെത്തുന്ന അതിഥികളോട് രസകരമായ ചോദ്യങ്ങളും ചെറിയ ടാസ്‌ക്കുകളുമൊക്കെയാണ് റിമി നല്‍കാറുള്ളത്. ആരാധകര്‍ അറിയാനാഗ്രഹിക്കുന്ന തരത്തിലുള്ള വിശേഷങ്ങളെക്കുറിച്ചാണ് റിമി ചോദിക്കാറുള്ളത്. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്നവരെ തിരിച്ചുകൊണ്ടുവരുന്നതിനും ഈ പരിപാടി കാരണമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ സ്വീകാര്യതയും പിന്തുണയുമാണ് റിമി ടോമിക്ക് ലഭിക്കുന്നത്. സഹോദര ഭാര്യയായ മുക്തയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുക്തയുടെ മകളായ കിയാരയ്‌ക്കൊപ്പമുള്ള റിമിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒന്നും ഒന്നും മൂന്നിന്റെ പ്രമോ വീഡിയോയും ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.

ഒരുമിച്ചുള്ള ജീവിതം ബുദ്ധിമുട്ടാണെന്നും വിവാഹമോചനം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരുവരും എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇരുവര്‍ക്കും കോടതി കൗണ്‍സലിംഗ് നിര്‍ദേശിച്ചിട്ടുണ്ട്. റിമി ടോമിയും റോയ്‌സും വേര്‍പിരിയുകയാണെന്ന കാര്യം ഇവരുടെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബാംഗങ്ങളോ റിമിയോ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (7 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (12 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (21 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (24 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (31 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (36 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (40 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (58 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

Malayali Vartha Recommends