Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്- ജോസഫ് സിനിമാനായികയുടെ ബിക്കിനി ചിത്രം വൈറലാകുന്നു...

03 MAY 2019 02:45 PM IST
മലയാളി വാര്‍ത്ത

നടന്‍ ജോജു ജോര്‍ജ് നായകനായി അഭിനയിച്ച സിനിമയാണ് ജോസഫ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയിലൂടെ പ്രശസ്തയായ നടിയാണ് ബാംഗ്ലൂർ സ്വദേശിനിയായ മാധുരി. ഇപ്പോൾ മലയാളത്തിൽ പട്ടാഭിരാമൻ എന്ന സിനിമയിൽ അഭിനയിക്കുന്ന നടി കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. തായ്‌ലൻഡിലെ കടൽത്തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ മറ്റു ചിത്രങ്ങൾക്ക് കിട്ടിയ പ്രതികരണമല്ല ഇൗ ചിത്രത്തിന് ലഭിച്ചത്.

കടൽത്തീരത്ത് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കു വച്ചതോടെ അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതികരണങ്ങളും ഒരുപാട് എത്തിത്തുടങ്ങി. പലതും മലയാളികളുടെ അക്കൗണ്ടുകളിൽ നിന്നു തന്നെ. ഇൗ ചിത്രം പുറത്തു വന്നതോടെ നടിയെ സമൂഹമാധ്യമത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചു. അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി നടി രംഗത്തു വന്നു. ‘ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്.’ നടി പറഞ്ഞു. ഇതിനു പിന്നാലെ ഇൗ ചിത്രം താരം നീക്കം ചെയ്യുകയും ചെയ്തു.

ജോസഫ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ഏറെ പ്രശംസ മാധുരി നേടിയിരുന്നു. അതിനു പിന്നാലെ നിരവധി ഒാഫറുകളും താരത്തിന് മലയാളത്തിൽ നിന്നു വന്നിരുന്നു. ജയറാം നായകനായ പട്ടാഭിരാമനിലാണ് മാധുരി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (10 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (15 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (24 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (27 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (34 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (39 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (43 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

Malayali Vartha Recommends