Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്:- ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക- വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ ചാനൽ പരിപാടിക്കിടെ റിമി പറഞ്ഞവാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

04 MAY 2019 10:57 AM IST
മലയാളി വാര്‍ത്ത

11 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഗായികയും നടിയുമായ റിമിടോമിയും ഭർത്താവും അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അധികമാരെയും അറിയിക്കാതെയായിരുന്നു റിമിയും റോയ്‌സും വിവാഹമോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ ഗായിക വൈക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കോമ്പോൾ റിമി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.


കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തിൽ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നാണ് റിമി പരിപാടിക്കിടെ ഉന്നയിക്കുന്നത്. റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭർത്താവിൽ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവർ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവർ പറയുന്നതു പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മൾ സ്ത്രീകൾ ഇഷ്ടപ്പെടും” ഗായികയുടെ വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റിമിടോമിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറൽ ആകുന്നത്.

ഇതിനുപിന്നാലെ റിമിക്കെതിരെ രൂക്ഷവിമര്‍ശനംസോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരിഗണിച്ചല്ല താരങ്ങളേയും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരേയും വിലയിരുത്തേണ്ടതെന്നായിരുന്നു മറ്റൊരു വിഭാഗം പറഞ്ഞത്. വൈവിധ്യമാര്‍ന്ന ഗാനങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന റിമിക്ക് സദസ്സിനെ പിടിച്ചിരുത്താന്‍ പ്രത്യേക കഴിവാണ്. എങ്ങനെയാണ് ഇത്രയും എനര്‍ജി ലഭിക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ റിമിയോട് പരസ്യമായി ചോദിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

പിന്നണി ഗായികയായും ടെലിവിഷന്‍ അവകതാരകയായും കുടുംബ സദസുകളില്‍ ശ്രദ്ധേയയായ റിമി ദൂരദര്‍ശിനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്തന്. 2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനം ഹിറ്റായതോടെ റിമിക്കും തിരക്കേറി. പിന്നീട് പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധ വേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി അരക്കെട്ടുറപ്പിച്ചു.

ഹണീ് ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്‌സതാരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി. 2012 ല്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഷോയിക്കിടെ തുംപാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടു വയ്ക്കാന്‍ വേദിയിലെത്തിയ ഹിന്ദി സിനിമാ താരം ഷാരൂഖ് ഖാന്‍ റിമിയെ എടുത്ത് പൊക്കിയുയര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

വളരെ സരസമായി സംസാരിക്കുന്ന റിമിയുടെ പ്രകൃതമാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും. പാലാക്കാരി ആയതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് പലപ്പോഴും റിമി പറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് നാട്ടിന്‍ പുറങ്ങളിലെയും നഗരങ്ങളിലുെയും ഗാനമേളകളിലെ മിന്നും താരമായിരുന്നു റിമി. വാടക വീട്ടില്‍ നിന്നും മാറി പാലായുടെ ഹൃദയ ഭാഗത്ത് തന്നെ മനോഹരമായൊരു വീട് സ്വന്തമാക്കിയ റിമി വിവാഹശേഷം തൃശൂരിലും എറണാകുളത്തുമായിട്ടായിരുന്നു താമസം. റോയിസുമായുള്ള അകല്‍ച്ചയും വേര്‍പിരിയലും ജന്മനാട്ടിലും ഇപ്പോള്‍ ടിവി പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയമാണ്. കുട്ടികളില്ലാത്തതും റിമിയെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയാനായി തീരുമാനിച്ചത്. റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇരുവരും കോടതിയിലേക്കെത്തിയിരുന്നു. 11 വര്‍ഷത്തെ ദൗമ്ബത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഇനി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പരസ്പരസമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയാണന്നും ഇവരുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. പരസ്പ്പരസമ്മതത്തോടെ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (40 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (46 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (55 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends