ഗായിക മാത്രമല്ല നല്ല ഒന്നാന്തരം നർത്തകി കൂടെയാണ് താൻ... ചാനൽ പരിപാടിക്കിടെ പ്രേക്ഷകർക്ക് മുന്നിൽ നൃത്തം ചെയ്ത് ഞെട്ടിച്ച് റിമി ടോമി

അവതാരകയായും അഭിനേത്രിയായുമൊക്കെ പ്രേക്ഷകർക്ക് മുന്നിലെത്തിയ റിമി ടോമി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ നർത്തകിയായി എത്തിയിരിക്കുകയാണ്. ഒന്നും ഒന്നും മൂന്നിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണവും റിമിയുടെ വേറിട്ട അവതരണ രീതിയാണ്. വൈവിധ്യമാര്‍ന്ന ഗാനങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന റിമിക്ക് സദസ്സിനെ പിടിച്ചിരുത്താന്‍ പ്രത്യേക കഴിവാണ്. എങ്ങനെയാണ് ഇത്രയും എനര്‍ജി ലഭിക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ റിമിയോട് പരസ്യമായി ചോദിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ ജഡ്ജായാണ് റിമി എത്താറുള്ളത്. തന്നിലെ നര്‍ത്തകിയെ റിമി പുറത്തെടുത്തതും ഈ പരിപാടിക്കിടയിലായിരുന്നു.
കോമഡി സ്റ്റാറിന്റെ വിഷു സ്‌പെഷല്‍ എപ്പിസോഡിനിടയിലായിരുന്നു താരം നൃത്തം ചെയ്തത്. അവതാരകയായ മീരയ്‌ക്കൊപ്പമായിരുന്നു റിമി ചുവടുവെച്ചത്. ഇവരുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. മഞ്ഞ പട്ടുസാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് കേരളീയ സ്റ്റൈലിലായിരുന്നു റിമിയുടെ വരവ്. സെറ്റ് സാരിയിലായിരുന്നു മീര. കണ്ണാമൂച്ചി ഏനെടാ, എന്ന ഗാനത്തിനൊപ്പമായിരുന്നു ഇരുവരും ചേര്‍ന്ന് ചുവട് വെച്ചത്.
https://www.facebook.com/Malayalivartha
























