ഗായിക ചിന്മയിയുടെ നഗ്‌നചിത്രങ്ങള്‍ വേണമെന്ന് യുവാവ്; അയച്ച് കൊടുത്തത് കണ്ട് ഞെട്ടി ആരാധകര്‍

മെസ്സഞ്ചറിലൂടെ ഗായിക ചിന്മയി ശ്രീപാദയുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് ചിത്രങ്ങള്‍ അയച്ച് കൊടുത്ത് ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഈ പാട്ടുകാരി. എന്നാല്‍ അയച്ച് കൊടുത്ത ചിത്രങ്ങള്‍ നല്ല ചുട്ട മറുപടിയാണെന്ന് മാത്രം. യുവാവിന്റെ മെസഞ്ചര്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് ചിന്മയി ഇക്കാര്യം അറിയിച്ചത്.
ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ മീ ടൂ മൂവ്‌മെന്റിലൂടെ സന്ധിയില്ലാ പോരാട്ടം തുടരുമ്പോഴും അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി പറഞ്ഞിരുന്നു.
ന്യുഡ് ലിപ്സ്റ്റിക്ക് ചിത്രങ്ങളുടെ ചിത്രങ്ങളാണ് ചിന്മയി യുവാവിന് മറുപടിയായി അയച്ച് കൊടുത്തത്. തമിഴ് സിനിമ ഇന്ഡസ്ട്രിയിലെ വിവാദ ആരോപണങ്ങള്‍ വിളിച്ച് പറഞ്ഞതിന് പിന്നാലെ ഗായികയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























