നന്ദി മോഹന്‍ലാല്‍ ജി; ലാലേട്ടന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ മോഡി സര്‍ക്കാരിനെ അനുമോദിച്ച് നടന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി മോഹന്‍ലാലിന് നന്ദി പറഞ്ഞത്. 'മോഹന്‍ലാല്‍ ജി..ഒരുപാട് നന്ദിയുണ്ട് '..നരേന്ദ്ര മോഡിയുടെ ട്വീറ്റ് ഇങ്ങനെ.
തിരഞ്ഞെപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മോഹന്‍ലാല്‍ മോഡി സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേര്‍ന്ന് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്. മോഹന്‍ലാലും നരേന്ദ്ര മോഡിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും മോഡിയുടെ നേട്ടങ്ങളില്‍ അഭിനന്ദിച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റുകള്‍ ഇടാറുണ്ട്.
മറ്റ് സിനിമ താരങ്ങളും നരേന്ദ്ര മോഡിയ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha