ഒരു ടെററിസ്റ്റിനെ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു,ഇനി നമ്മളെങ്ങനെ പാക്കിസ്ഥാനെ കുറ്റം പറയും:സ്വര ഭാസ്ക്കര്‍
പാര്‍ലമെന്റ് ഭീകരാക്രമണ കേസില്‍ കുറ്റാരോപിതയായ പ്രജ്ഞാ സിംഗ് ഥാക്കൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതിന് പിന്നാലെ പരിഹാസവുമായി നടി സ്വര ഭാസ്ക്കറിന്റെ ട്വീറ്റ്. ആദ്യമായി ഞങ്ങള്‍ ഒരു ഭീകരാക്രമണ കേസിലെ പ്രതിയെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു എന്നാണ് സ്വര ട്വീറ്റ് ചെയ്തത്.
കോണ്‍ഗ്രസ്സിന്റെ ദിഗ്വിജയ സിംഗിനെ മൂന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് പ്രജ്ഞാ സിങ് ലോക്സഭാ എം .പി സ്ഥാനം കൈവരിക്കാന്‍ പോകുന്നത്.
മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് പ്രജ്ഞാ സിംഗ് ഥാക്കൂര്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുമാണ് പ്രജ്ഞാ മത്സരിച്ചത്.
https://www.facebook.com/Malayalivartha