ആശുപത്രി കിടക്കയില്‍ നിന്നും രജിഷ വിജയന്റെ വാക്കുകള്‍ ആരാധകര്‍ക്ക് കൗതുകം

ആശുപത്രിയില്‍ നിന്നൊരു സന്തോഷവാര്‍ത്തയുമായി എത്തുകയാണ് രജിഷ വിജയന്‍. രജിഷ പ്രധാനവേഷത്തിലെത്തിയ ജൂണ്‍ സിനിമ നൂറു ദിവസങ്ങള്‍ പിന്നിടുകയാണ്. ആശുപത്രി കിടക്കയില്‍ തനിക്കേറെ പ്രതീക്ഷയും സന്തോഷവും പകരുന്ന വാര്‍ത്തയാണ് ഇതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പുതിയ ചിത്രം ഫൈനല്‍സിന്റെ ചിത്രീകരണത്തിനിടെ കാല്‍മുട്ടിനു പരിക്കു പറ്റിയ താരം ഇപ്പോള്‍ വിശ്രമത്തിലാണ്.
താരത്തിന്റെ കുറിപ്പിങ്ങനെ: 'ആശുപത്രി കിടക്കയില്‍ ആയിരിക്കുമ്‌ബോള്‍ ഒരിക്കല്‍ പോലും അലയാന്‍ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് മനസ്സ് നമ്മെ കൂട്ടികൊണ്ടു പോകും. ഇന്നത്തെ ദിവസം മോശമാകുമെന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങുമ്‌ബോഴാണ് ഈ ഫോട്ടോ കാണാനിടയായത്. അതിനൊപ്പം നല്ലൊരു വാര്‍ത്തയും. ഞങ്ങളുടെ കുഞ്ഞു സ്വപ്നം 'ജൂണ്‍' നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരുപാടു കാലമായി ഞങ്ങള്‍ കൊണ്ടുനടന്ന സ്വപ്നം, നിങ്ങളെല്ലാവരും മൂലം യാഥാര്‍ത്ഥ്യമായി. ഞങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി! നമുക്ക് കഥ പറച്ചിലുകള്‍ തുടരാം അതിമനോഹരമായ കഥകള്‍..'
https://www.facebook.com/Malayalivartha
























