Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെലിഞ്ഞു മെലിഞ്ഞു അർച്ചന എങ്ങോട്ടേക്കാ? പുത്തൻ മേക്കോവറിൽ അർച്ചനാ സുശീലൻ... ചിത്രങ്ങൾ വൈറൽ

30 MAY 2019 12:01 PM IST
മലയാളി വാര്‍ത്ത

മലയാളം ടെലിവിഷനില്‍ വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അര്‍ച്ചന സുശീലന്‍. ഒരുപാട് വേഷങ്ങളിലൂടെ ശ്രദ്ധേയമായ നടി ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അര്‍ച്ചന. അവസാനഘട്ടം വരെ എത്തിയിരുന്നെങ്കിലും വിജയിക്കാനാവാതെ പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസിലെത്തിയതോടെ അര്‍ച്ചനയ്ക്ക് ഒത്തിരി ആരാധകരെ ലഭിച്ചിരുന്നു. നടിയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ താരം മെലിഞ്ഞു സുന്ദരിയായി പുത്തൻ മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സഹോദരന്റെ വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹത്തിലെ തിലക് എന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഡല്‍ഹിയിലാണ് ആഘോഷങ്ങള്‍ നടന്നത്. മഹാരാഷ്ട്രയാണ് അര്‍ച്ചനയുടെ ഭര്‍ത്താവിന്റെ സ്വദേശം. അവരുടെ ആചാര പ്രകാരമാണ് വിവാഹഘോഷങ്ങള്‍ നടന്നത്. ചുവന്ന പട്ടുസാരിയുടുത്ത് സിന്ദൂരവും താലിയുണിഞ്ഞ് വലിയ നെക്ലസ്സും അണിഞ്ഞ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

നിരവധി സീരിയലുകളില്‍ അഭിനയിച്ചുവെങ്കിലും ബിഗ്ബോസ് ഹൗസിലൂടെയാണ് അര്‍ച്ചന വീട്ടമ്മമാരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയത്. ബിഗ്‌ബോസ് അവസാനിച്ചതോടെ പത്തിരിക്കട എന്ന തന്റെ റെസ്റ്ററന്റുമായി തിരക്കിലാണ് താരം. ബിഗ്‌ബോസ് ഹൗസിനെ ഒരു വീടായി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് അര്‍ച്ചനയും വലിയ പങ്കുവഹിച്ചിരുന്നു. ബിഗ്‌ബോസിനു ശേഷം മത്സരാര്‍ത്ഥികള്‍ ഒരുമിച്ചത് അര്‍ച്ചനയുടെ പത്തിരിക്കട ഉദ്ഘാടനത്തിനായിരുന്നു. തലസ്ഥാനത്തെ ഇളക്കി മറിക്കുന്ന രീതിയിലാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (40 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (50 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (57 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (7 hours ago)

Malayali Vartha Recommends